ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൩൭ —

അനന്തരം ഇസ്രയേൽരാജാവ് സുറിയരോടു
പട കൂടിയപ്പോൾ, എലീശാ ശത്രുപാളയത്തിൽ നട
ക്കുന്നതെല്ലാം രാജാവെ അറിയിച്ചു. സുറിയരാജാവ്
ആയതിനെ കേട്ടറിഞ്ഞാറെ കോപിച്ചു, എലീശാ പാ
ൎത്തു വന്ന ദൊദാൻ പട്ടണത്തെ വളഞ്ഞു ദീൎഘദൎശി
യെ പിടിച്ചു കൊണ്ടു വരുവാൻ സൈന്യങ്ങളെ അ
യച്ചു. ശത്രുക്കൾ രാത്രിയിൽ എത്തി പട്ടണത്തെ
വളഞ്ഞു. ദീൎഘദൎശിയുടെ ബാലകൻ പുലൎച്ചെ എഴു
നീറ്റു ശത്രുസൈന്യത്തെയും തേർ കുതിരകളെയും
കണ്ടപ്പോൾ: യജമാനനെ! അയ്യോ, കഷ്ടം! നാം എ
ന്തു ചെയ്യേണ്ടു! എന്നു വിളിച്ചു പറഞ്ഞു. എന്നാൽ
എലീശാ: "പേടിക്കേണ്ടാ; നമ്മുടെ പക്ഷമായി നി
"ല്ക്കുന്നവർ ഇവരേക്കാൾ അധികമുള്ളവരാകുന്നു"
എന്നു പറഞ്ഞു പ്രാൎത്ഥിച്ച ശേഷം, യഹോവ ആ
ബാലകന്റെ കണ്ണുകളെ തുറന്നു, ആയവൻ നോ
ക്കിയപ്പോൾ മലമേൽ നിറഞ്ഞും എലീശായെ ചുറ്റി
നിന്നും കൊണ്ടിരിക്കുന്ന അഗ്നിമയമായ തേർകുതിര
കളെ കാണുകയും ചെയ്തു. അവർ (ദൈവദൂതന്മാർ)
എല്ലാവരും രക്ഷയെ അനുഭവിക്കേണ്ടിയവരുടെ ശു
ശ്രൂഷെക്കായി നിയോഗിച്ചയച്ച ആത്മാക്കൾ അ
ല്ലയൊ.

൪൬. ഇസ്രയേലൎക്കുണ്ടായ
അശ്ശൂരിലേക്കുള്ള മാറിപ്പാൎപ്പു.

ആഹാബിന്റെ ശേഷം ൧൨ രാജാക്കന്മാർ ക്ര
മത്താലെ പത്തു ഗോത്രരാജ്യത്തെ ഭരിച്ചതിൽ ഓരൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/145&oldid=183068" എന്ന താളിൽനിന്ന് ശേഖരിച്ചത്