ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൩൮ —

രുത്തൻ മറ്റവനെ കൊന്നും തള്ളിയും, താൻ ക
രേറി വാണു മറ്റൊരുത്തന്റെ അതിക്രമത്താൽ കഴി
ഞ്ഞും പോയതിനാൽ, അവരുടെ വാഴ്ചകാലം അല്പമ
ത്രെ നിന്നുള്ളു. സുറിയക്കാർ ഇസ്രയേൽരാജ്യത്തെ
അതിക്രമിച്ചു കവൎച്ചയും പല നാശവും ചെയ്തു പോ
ന്നു. പ്രവാചകന്മാർ ബുദ്ധിചൊല്ലി, ദൈവത്തിന്റെ
ഭയങ്കരവിധികളെ പണിപ്പെട്ടറിയിച്ചാറെയും, ജന
ങ്ങൾക്ക ബോധം വരാതെ, ബിംബസേവകളിലും
വലിയ പാപങ്ങളിലും തന്നെ രസിച്ചു ലയിച്ചു പോ
കയും ചെയ്തു. ഒടുവിൽ ബലമുള്ള അശ്ശൂൎയ്യപടകൾ
വന്നു രാജ്യത്തെ പിടിച്ചടക്കി കപ്പം വാങ്ങിക്കൊണ്ടി
രുന്നു. ഹൊശെയരാജാവ് അശ്ശൂർരാജാവായ ശൽ
മനസ്സരോടു ചെയ്ത സന്ധികരാറെ ലംഘിച്ചപ്പോൾ,
അവൻ സൈന്യങ്ങളോടു കൂട ചുഴലിക്കാറ്റ് എന്ന
പോലെ വന്നു, ശമൎയ്യപട്ടണത്തെ നശിപ്പിച്ചു, ൧൦
ഗോത്രക്കാരെ വാഗ്ദത്തദേശത്തുനിന്നു അൎമ്മിന്യ മു
തലായ അന്യരാജ്യങ്ങളിലേക്ക് കൊണ്ടുപോയി പാ
ൎപ്പിച്ചു. അല്പം ആളുകളെ മാത്രം ഇസ്രയേൽനാട്ടിൽ
വസിപ്പാൻ സമ്മതിച്ചുള്ളു. അതിന്റെ ശേഷം അ
ശ്ശൂൎയ്യരാജാവ് സുറിയ മെസപൊതാമ്യ മുതലായ നാ
ട്ടുകാരെ വരുത്തി, പാഴായി തീൎന്ന ഇസ്രയേല്യരുടെ
നാട്ടിൽ കുടിയിരുത്തി, ഒരു ആചാൎയ്യനെയും വെച്ചു
ദേവമാൎഗ്ഗത്തെ അവൎക്കു ഉപദേശിപ്പിച്ചു. ഇപ്രകാരം
൧൦ ഗോത്രരാജ്യം ഒടുങ്ങി, അതിൽ ശേഷിച്ച ഇസ്ര
യേല്യരും അങ്ങോട്ടു ചെന്നു പാൎത്തു വന്ന പുറജാതി
ക്കാരും തമ്മിൽ കലൎന്നു പോകയാൽ, ശമൎയ്യർ എന്ന
വകക്കാർ ഉണ്ടായി വരികയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/146&oldid=183069" എന്ന താളിൽനിന്ന് ശേഖരിച്ചത്