ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൩൯ —

൪൭. പ്രവാചകനായ യോന.

കിഴക്കു അശ്ശൂൎയ്യദേശത്തിലേക്കും യഹോവ ഇ
സ്രയേലിൽനിന്ന് ഒരു പ്രവാചകനെ കല്പിച്ചയച്ചതു
പറയാം: ആ രാജ്യത്തിലെ പ്രധാന നഗരമായ നി
നവെക്ക അത്യന്തം ശോഭയും മൂന്നു ദിവസത്തെ വഴി
വിസ്താരവുമായിരുന്നു. അതിൽ നടന്നു വരുന്ന ദോ
ഷങ്ങളെ യഹോവ കണ്ടിട്ടു യോന എന്നവനോടു:
"നീ എഴുനീറ്റു വലിയ നിനവെപട്ടണത്തിൽ ചെ
"ന്നു ജനങ്ങളോടു അനുതാപം ചെയ്വാൻ ഘോഷിച്ചു
"പറക. അവരുടെ ദുഷ്ടത എന്റെ അരികിൽ എത്തി
"യിരിക്കുന്നു" എന്നു കല്പിച്ചപ്പോൾ, യോന അനുസ
രിയാതെ ഒരു കപ്പൽ കരേറി പടിഞ്ഞാറോട്ടോടി പോ
യാറെ, യഹോവ കൊടുങ്കാറ്റു അടിപ്പിച്ചു കപ്പലിന്നു
ചേതം വരും എന്നു കണ്ടു എല്ലാവരും ഭയപ്പെട്ടു ഓ
രോരൊ കുലദേവതകളെ വിളിച്ചു ഭാരം കുറെപ്പാൻ ച
രക്കും കടലിൽ ഇട്ടു കളഞ്ഞു. യോന കപ്പലിന്റെ കീഴ്മു
റിയിൽ കിടന്നുറങ്ങിയപ്പോൾ, കപ്പൽ പ്രമാണി: ഹേ,
നീ ഉറങ്ങുന്നുവോ? എഴുനീറ്റു നിന്റെ ദൈവത്തെ
വിളിക്ക! എന്നു കല്പിച്ചു. മറ്റവർ: "ഈ ആപത്തു ആ
"രുടെ നിമിത്തം നമ്മളുടെ മേൽ വന്നിരിക്കുന്നു എന്നു
"അറിവാനായി നാം ചീട്ടിടുക" എന്നു തമ്മിൽ ത
മ്മിൽ പറഞ്ഞു. ചീട്ടു ഇട്ടു യോന തന്നെ കുറ്റക്കാ
രനെന്നു തെളിഞ്ഞു. എന്നാറെ, അവൻ എന്നെ എ
ടുത്തു കടലിൽ ഇട്ടുകളവിൻ, എന്നാൽ സമുദ്രത്തിന്നു
അടക്കം വരും എന്നു പറഞ്ഞപ്പോൾ, അവർ യ
ഹോവയെ! ഈ ആൾ നിമിത്തമായി ഞങ്ങളെ ഒടു

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/147&oldid=183070" എന്ന താളിൽനിന്ന് ശേഖരിച്ചത്