ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൪൦ —

ക്കയും കുറ്റമില്ലാത്ത രക്തത്തെ ഞങ്ങളുടെ മേൽ വെ
ക്കയും ചെയ്യരുതേ! എന്നു പ്രാൎത്ഥിച്ചു. പിന്നെ യോ
നയെ എടുത്തു കടലിൽ ഇട്ടുകളഞ്ഞു. കടൽ ശമിച്ചാറെ,
ജനങ്ങൾ ഏറ്റവും ദൈവത്തെ ഭയപ്പെട്ടു, ബലി
യും നേൎച്ചകളും കഴിക്കയും ചെയ്തു.

അനന്തരം ഒരു വലിയ മത്സ്യം യോനയെ വിഴു
ങ്ങി, ദൈവകടാക്ഷത്താൽ നാശം ഒന്നും വരാതെ മൂ
ന്നു രാപ്പകൽ കഴിഞ്ഞശേഷം, അവനെ കരമേൽ
ഛദ്ദിച്ചു കളഞ്ഞു. എന്നാറെ, യഹോവ രണ്ടാമതും അ
വനോടു: "നീ എഴുനീറ്റു നിനവെപട്ടണത്തിലേ
"ക്ക് ചെന്നു ഞാൻ പറയുന്നതിനെ ഘോഷിച്ചു പ
"റക" എന്നു കല്പിച്ചപ്പോൾ അവൻ ചെന്നെത്തി,
ഇനി ൪൦ ദിവസം ഉണ്ടു, പിന്നെ നിനവെ ഒടുങ്ങി
പ്പോകും എന്നു വിളിച്ചറിയിച്ചു. അപ്പോൾ ജനങ്ങൾ
ഭയപ്പെട്ടു ഉപവാസം കഴിച്ചു രട്ടുകളെ ഉടുത്തു, രാജാ
വും ദുഃഖിച്ചു, മനുഷ്യരും മൃഗങ്ങളും നോറ്റു താല്പൎയ്യ
മായി ദൈവത്തോടു നിലവിളിച്ചു ഓരൊരുത്തൻ ത
ന്റെ ദുൎമ്മാൎഗ്ഗത്തെ വിട്ടു മനസ്സു തിരിച്ചു കൊൾവിൻ;

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/148&oldid=183071" എന്ന താളിൽനിന്ന് ശേഖരിച്ചത്