ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൪൧ —

പക്ഷെ ദൈവം കരുണ വിചാരിച്ചു വരേണ്ടുന്ന
"നാശത്തെ നീക്കിക്കളയും" എന്നു രാജാവു പട്ടണ
ത്തിൽ എങ്ങും പ്രസിദ്ധമാക്കി. എന്നിട്ടു ജനങ്ങൾ
അനുതാപപ്പെട്ടു ദൈവം കരുണ കാട്ടി പട്ടണത്തെ
രക്ഷിച്ചപ്പോൾ യോന മുഷിഞ്ഞു "ജീവനേക്കാൾ
"എനിക്ക് മരണം നല്ലൂ" എന്നു പറഞ്ഞു, പട്ടണത്തി
ന്നു എന്തു വരും എന്നു കാണേണ്ടതിന്നു പുറത്തു പോ
യി, ഒരു കുടിൽ ഉണ്ടാക്കി, അതിൽ പാൎത്തു; അന്നു
രാത്രിയിൽ ദൈവം ഒരു ചുരയെ മുളപ്പിച്ചു. യോന
തന്റെ മീതെ പടരുന്നത് കണ്ടപ്പോൾ, സന്തോഷി
ച്ചാശ്വസിച്ചു. പിറ്റെ ദിവസം രാവിലെ ഒരു പുഴു
ആ ചുരയെ കടിക്കയാൽ ഉണങ്ങിപ്പോയി. പിന്നെ
വെയിൽ യോനയുടെ തലെക്ക് തട്ടിയ സമയം അ
വൻ തളൎന്നു: "മരിച്ചാൽ കൊള്ളാം" എന്നു പിന്നെ
യും പറഞ്ഞു. അപ്പോൾ ദൈവം: “നീ മുഷിച്ചലാ
"യിരിക്കുന്നതു ന്യായമൊ?" എന്നു ചോദിച്ചതിന്നു
യോന: "ഞാൻ മരണം വരെ മുഷിഞ്ഞിരിക്കുന്നതു
"ന്യായം തന്നെ" എന്നു പറഞ്ഞാറെ, ദൈവം: "നീ
നട്ടു വളൎത്താതെ ഒരു രാത്രിയിൽ ഉണ്ടായ്വന്നും നശിച്ചും
ഇരിക്കുന്ന ഈ ചുര നിമിത്തം നിണക്ക് കുനിവു
ണ്ടു: എനിക്കൊ ഇടവും വലവും തിരിയാത്ത നൂറാ
യിരത്തിരുപതിനായിരത്തിൽ പരം ആളുകളും അനേ
കം നാല്ക്കാലികളും ഉള്ള വലിയ പട്ടണമായ നിന
വയോടു കനിവും തോന്നാതിരിക്കുമൊ? എന്നു കല്പി
ക്കയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/149&oldid=183072" എന്ന താളിൽനിന്ന് ശേഖരിച്ചത്