ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൪൨ —

൪൮. യഹൂദരാജ്യത്തിലെ
ഒടുക്കത്തെ രാജാക്കന്മാർ.

ഇസ്രയേൽരാജ്യം രണ്ടായി പിരിഞ്ഞു പോയ
തിന്റെ ശേഷം, യരുശലേമിൽ ൩൭൨ സംവത്സര
ങ്ങൾക്കകം ദാവീദ്‌വംശക്കാരായ ൨൦ രാജാക്കന്മാർ ക്ര
മത്താലെ കോയ്മ നടത്തി. ൧൦ ഗോത്രരാജ്യം ഒടുങ്ങിയ
തിൽ പിന്നെ യഹൂദരാജ്യം നൂറ്റിൽചില്വാനം വൎഷം
അവൎക്ക തന്നെ ശേഷിച്ചു നിന്നിരുന്നു. യഹൂദയി
ലെ രാജാക്കന്മാരിലും യൊശഫാത്ത്, ഹിജക്കിയ്യാ യൊ
ശിയ്യാ മുതലായവർ ഒഴികെ ശേഷമുള്ളവർ മദ്ധ്യമ
ന്മാരും ആധമന്മാരുമായി യഹോവയെ വിട്ടു, ബിം
ബാരാധന മുതലായ ദോഷങ്ങളെയും ചെയ്തു കൊ
ണ്ടിരുന്നു. ആഹാജ് ബാൾദേവന്നു യരുശലേമി
ലെ തെരുക്കളിൽ പീഠങ്ങളെ ഉണ്ടാക്കിച്ചു, ദൈവാല
യത്തിലെ വാതിലിനെ അടച്ചു കളഞ്ഞു. അവന്റെ
പുത്രനായ ഹിജക്കിയ്യാ യഹോവയെ ഭയപ്പെട്ടിട്ടു
അതിനെ പിന്നെയും തുറന്നു വെച്ചു, ബിംബങ്ങളെ
യും പട്ടണത്തിൽനിന്നു പുറത്താക്കി കളഞ്ഞു. പി
ന്നെ പിതാക്കന്മാരുടെ ദൈവത്തിങ്കലേക്ക് തിരിക
കൊണ്ടു പെസഹ പെരുന്നാൾ യരുശലേമിൽ വെ
ച്ചു കൊണ്ടാടുവാൻ ൧൦ ഗോത്രക്കാരെ ക്ഷണിച്ചു. ആ
യവർ അശ്ശൂരിലെ മാറിപ്പാൎപ്പിന്നു പോകേണ്ടി വന്ന
പ്പോൾ, അനേകം ഇസ്രയേല്യർ തങ്ങടെ ദേശം വി
ട്ടു, ഓടിപ്പോയി യഹൂദരാജ്യത്തിൽ വന്നു ഹിജക്കിയ്യാ
യെ ആശ്രയിച്ചു പാൎത്തു. സല്മനസ്സരുടെ ശേഷം,
അശ്ശൂരിൽ വാണ സാൻഹെരിബ് സൈന്യങ്ങളെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/150&oldid=183073" എന്ന താളിൽനിന്ന് ശേഖരിച്ചത്