ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൪൪ —

"ൎത്ഥന കേട്ടു കണ്ണുനീരും കണ്ടിരിക്കുന്നു; ഞാൻ ഇ
"നിയും ൧൫ വൎഷത്തോളം ആയുസ്സു തരും" എന്നു പ
റക. യശായ ചെന്നു പറഞ്ഞു, അത്തിപ്പഴം കൊണ്ടു
ഒരു കുഴമ്പുണ്ടാക്കി പരുവിന്മേൽ ഇട്ടു. മൂന്നു ദിവ
സം കഴിഞ്ഞാറെ, രാജാവിന്നു. സൌഖ്യം വന്നു അ
വൻ ദൈവാലയത്തിൽ ചെന്നു ദൈവത്തെ വാഴ്ത്തുക
യും ചെയ്തു.

ഹിജക്കിയ്യയുടെ ദുഷ്ടപുത്രനായ മനശ്ശെ ൫൦ വ
ൎഷം വാണു, ഭക്തനായ പിതാവിന്റെ ചട്ടങ്ങളെ എ
ല്ലാം നീക്കി, ജനങ്ങളെ വീണ്ടും വിഗ്രഹാരാധനയി
ലേക്ക് തന്നെ തിരിച്ചു. മരിക്കും മുമ്പെ അവൻ ബാ
ബലിലേക്ക് അടിമയായി പോകേണ്ടി വന്നു. അ
വിടെ വെച്ചു തന്നെത്താൻ താഴ്ത്തിയതിനാൽ, ദൈ
വം അവന്റെ പ്രാൎത്ഥനയെ കേട്ടു സ്വരാജ്യത്തേ
ക്കു തന്നെ തിരിയ വരുത്തിയാറെ, അവൻ യരുശ
ലെമിൽനിന്നു ബിംബാരാധന നീക്കി വസിച്ചു. അ
വന്റെ പുത്രനായ അമ്മൊൻ തനിക്ക് മുമ്പെ ഉള്ള
സകല രാജാക്കന്മാരേക്കാളും അധികം ദോഷവാനാ
യി രണ്ടു വൎഷം രാജ്യം ഭരിച്ചു, മരിച്ചശേഷം, ൮ വ
യസ്സുള്ള യൊശിയ്യാ എന്ന മകന്നു വാഴ്ച വന്നു. അ
വൻ ൧൬ വയസ്സോളം മഹാചാൎയ്യന്റെ കീഴിൽ ഇ
രുന്നു. അതിന്റെ ശേഷം രാജ്യഭാരം ഏറ്റു ബിം
ബങ്ങളെ നാട്ടിൽനിന്നു നീക്കി, കേടു വന്ന ദൈവാ
ലയത്തെയും വെടിപ്പാക്കിയപ്പോൾ മനശ്ശയുടെ കാ
ലത്തിൽ കാണാതെ പോയ മോശധൎമ്മപുസ്തകത്തെ
കണ്ടു കിട്ടി. രാജാവ് അതിനെ വായിപ്പിച്ചു, അതിൽ
പറഞ്ഞ ശാപവാക്കുകളെ കേട്ടപ്പോൾ ഭൂമിച്ചു,

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/152&oldid=183076" എന്ന താളിൽനിന്ന് ശേഖരിച്ചത്