ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൪൫ —

തന്റെ വസ്ത്രങ്ങളെ കീറി കളഞ്ഞാറെ, ദൈവനിയോ
ഗത്താൽ ഹുല്ദാ എന്ന ദീൎഘദൎശിനി അവനോടു അ
റിയിച്ചതെന്തെന്നാൽ: "ഈ വാക്കുകളെ കേട്ടു നി
"ന്റെ മനസ്സുരുകിയതുകൊണ്ടു നീ സമാധാനത്തോ
" ടെ ശവക്കുഴിയിൽ ഇറങ്ങി, ഞാൻ ഈ സ്ഥലത്തു
"വരുത്തുന്ന നാശത്തെ കാണാതെ ഇരിക്കും" എന്ന
തു കേട്ടിട്ടു അവൻ ഉത്സാഹിച്ചു മോശെധൎമ്മത്തിൽ ക
ല്പിച്ച എല്ലാ ചട്ടങ്ങളെയും ഇസ്രയേലിൽ വീണ്ടും
സ്ഥാപിച്ചു, ഒരു പ്രജാസംഘത്തിന്മുമ്പാകെ ആ തി
രുവെഴുത്തും കേൾപിച്ചു, അതിൻവണ്ണം നടക്കേണ്ട
തിന്നു ജനങ്ങളുമായി നിൎണ്ണയിച്ചു. അതല്ലാതെ അ
വൻ ബെത്തെലിൽ ഉള്ള ബാൾത്തറയെ തകൎത്തു
ശവക്കുഴികളിൽനിന്നു അസ്ഥികളെ എടുത്തു, ഒരു പ്ര
വാചകൻ മുമ്പെ അറിയിച്ചപ്രകാരം അവറ്റെ തറ
മേൽ ഇയ്യു ചുട്ടു കളഞ്ഞു. അവൻ മരിച്ചശേഷം, പു
ത്രപൌത്രരും അല്പകാലമെ വാണുള്ളു. ദൈവ
ത്തിന്റെ വിധികാലം അടുത്തിരിക്കുന്നു എന്നു പല
അടയാളങ്ങളാൽ കാണ്മാറായി വരികയും ചെയ്തു.

൪൯. പ്രവാചകന്മാർ.

ആ അടയാളങ്ങളുടെ അൎത്ഥം ജനങ്ങളോടു തെളി
യിച്ചു പറഞ്ഞവർ പ്രവാചകന്മാർ തന്നെ. ദിവ്യ
ജ്ഞാനത്തെ ജനങ്ങൾക്കുപദേശിപ്പാനും നടപ്പായ്പ
ന്ന ദുഷ്കൎമ്മങ്ങളെ ശാസിച്ചു വിലക്കുവാനും, ദൈവം
വരുത്തുവാൻ പോകുന്ന രക്ഷിതാവായ യേശുക്രി
സ്തനെ മുൻ കൂട്ടി അറിയിപ്പാനും മറ്റും അവരുടെ

13

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/153&oldid=183077" എന്ന താളിൽനിന്ന് ശേഖരിച്ചത്