ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൪൬ —

വിളിയും വേലയും ആയിരുന്നു. അതിനായിട്ടു ദൈ
വം താണവരിൽനിന്നും ശ്രേഷ്ഠന്മാരിൽനിന്നും, അ
വരെ ഉദിപ്പിച്ചയച്ചതു. യശായ ദാന്യേൽ എന്നവർ
രാജവംശക്കാരും, യിറമിയാവും ഹെസ്കിയേലും ആ
ചാൎയ്യന്മാരും, എലീയാവ്, എലീശാവ്, യോന, മീഖാ
എന്നവർ നഗരക്കാരും, ആമൊജ് ഇടയനും ആ
യിരുന്നു. ബാബൽരാജ്യം ചെറിയതും ശക്തി കുറ
ഞ്ഞതുമായ സമയം യശായ അത് വളൎന്നു ശ്രീത്വം
ഏറും എന്നും, ശേഷം അതിബലവാനായ കൊരശ്
എന്ന പാസിരാജാവ് അതിനെ മറിച്ചു കളയും എ
ന്നും അറിയിച്ചു. യിറമിയാ കല്ദായക്കാരാൽ ഉണ്ടാ
കുന്ന യരുശലെം നാശവും, ആ പട്ടണം പാഴായി
കിടക്കേണ്ടുന്ന വൎഷക്കണക്കും സൂചിപ്പിച്ചു. ഹെ
സ്കിയേലും യഹൂദഭവനത്തിന്നു നാശത്തെ അറി
യിച്ചു, ദിവ്യശിക്ഷകളെയും രക്ഷകളെയും പലവി
ധേന വൎണ്ണിച്ചു. ഇങ്ങിനെ പ്രവാചകന്മാർ ദൈവ
വിധികളെ എത്രയും സ്പഷ്ടമായി പറഞ്ഞു പോന്നു
എങ്കിലും, അനുതാപപ്പെട്ടു ദൈവത്തോടിണങ്ങുവാൻ
ജനങ്ങൾക്ക മനസ്സുണ്ടായില്ല.

പ്രവാചകന്മാർ അറിയിക്കേണ്ടുന്ന വിശേഷ
ങ്ങളെ പലപ്പോഴും ഉപമകളെ ചൊല്ലി തെളിയിച്ചു.
യിറമിയാ കുശവന്റെ പണിയെ മനസ്സിൽ ഓൎത്തു
പറഞ്ഞത്: "ജനങ്ങൾ അശുദ്ധപാത്രങ്ങളെ കഴുകി
കവിഴ്ത്തുന്ന പ്രകാരം ദൈവം യരുശലെമിനെ മറിച്ചു
കളകയും. ഹേ ഇസ്രയേൽ ഭവനക്കാരേ! കുശവൻ
ചക്രത്തിൽ വെച്ചു കയ്യാൽ മനിയുന്ന പാത്രം കുരൂ
പമായി പോയാൽ അതിനെ കുഴെച്ചു ഉരുട്ടി മറെറാരു

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/154&oldid=183078" എന്ന താളിൽനിന്ന് ശേഖരിച്ചത്