ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൪൭ —

പാത്രം തീൎക്കുന്നതു പോലെ, എനിക്കും നിങ്ങളോടു
ചെയ്യാമോ? എന്നു യഹോവയുടെ കല്പന ആകുന്നു.
ഇതാ, കുശവന്റെ കയ്യിൽ മണ്ണു ഏതു പ്രകാരം, അപ്ര
കാരം നിങ്ങൾ എന്റെ കയ്യിൽ ആകുന്നു. പ്രവാച
കൻ മറ്റൊരു സമയം ഒരു ശോഭയുള്ള പാത്രം വാ
ങ്ങി അതിനെ എടുത്തു ജനങ്ങളുടെ മൂപ്പന്മാരും ആ
ചാൎയ്യന്മാരും കാണ്കേ നിലത്തു ചാടി പറഞ്ഞതു:
"സൈന്യങ്ങളുടെ യഹോവ ഇപ്രകാരം പറയുന്നു:
കുശവന്റെ പാത്രത്തെ പൊളിച്ചാൽ നന്നാക്കുവാൻ
കഴിയാത്തതു പോലെ, ഞാൻ ബിംബാരാധനദോ
ഷം ഹേതുവായി ഈ ജനങ്ങളെയും പട്ടണത്തെയും
രാജധാനികളെയും മറ്റും നശിപ്പിക്കയും ചെയ്യും.

൫൦. യഹൂദൎക്കുണ്ടായ ബാബെലിലെ
പ്രവാസം.

പ്രവാചകന്മാർ അറിയിച്ചതു യഹൂദന്മാർ വി
ശ്വസിച്ചില്ല, എങ്കിലും ഭേദം കൂടാതെ ഒത്തു വന്നു.
വിധികാലം എത്തിയപ്പോൾ കല്ദായർ എന്ന കൊ
ടിയ പടജ്ജനങ്ങൾ വന്നു നാടിനെ അതിക്രമിച്ചു,
യരുശലെം പട്ടണത്തെയും രാജ്യത്തെയും ഒടുക്കിക്കള
വാൻ ദൈവം സംഗതി വരുത്തി തന്റെ വിധികളെ
ക്രമേണ നടത്തുകയും ചെയ്തു.

കല്ദായരാജാവായ നെബുകദ്നചർ യഹൂദരെ ആ
ദ്യം അടക്കി കപ്പം വാങ്ങിയ ശേഷം, യകോന്യാരാ
ജാവിനെയും ൧൦,൦൦൦ പട്ടാളക്കാർ ആശാരികൾ മുത
ലായവരേയും ബാബെലിലെക്കു കൊണ്ടു പോയി.

13*

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/155&oldid=183079" എന്ന താളിൽനിന്ന് ശേഖരിച്ചത്