ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൪൮ —

പിന്നെ തന്റെ കീഴിൽ യഹൂദരാജ്യത്തെ ഭരിക്കേ
ണ്ടുന്ന ചിദെക്യ എന്നവനെ വാഴിച്ചു. അവൻ ൯
വൎഷം ഭരിച്ചു കൽദായനുകത്തെ തള്ളുവാൻ തക്കം
വന്നു എന്നു വെച്ചു മിസ്രക്കാരെ ആശ്രയിച്ചു കല
ഹം ഉണ്ടാക്കിയപ്പോൾ, നബുകദ്നെചർ സൈന്യങ്ങ
ളോടുകൂട വന്നു യരുശലെമെ വളഞ്ഞു നിന്നാറെ, പ
ട്ടണത്തിൽ ക്ഷാമം ജനിച്ചു വിശപ്പു തീൎപ്പാൻ ചില
സ്ത്രീകൾ കുട്ടികളേയും പാകം ചെയ്തു തിന്നു. രണ്ടു വ
ൎഷം കഴിഞ്ഞു യഹൂദൎക്ക ബലക്ഷയം വന്നപ്പോൾ,
കൽദായർ അകത്തു കടന്നു സകലവും നാനാവിധ
മാക്കി കളഞ്ഞു. ചിദെക്യ ഓടിപ്പോയപ്പോൾ ശത്രു
ക്കൾ അവനെ പിടിച്ചു അവൻ കാണ്കെ പുത്രന്മാരെ
കൊന്നശേഷം, പ്രവാചകൻ മുൻ അറിയിച്ച പ്രകാ
രം,തന്റെ കണ്ണുകളെ ചൂന്നെടുത്തു അവനെ ബാബ
ലിലെക്കു കൊണ്ടുപോയി. പിന്നെ പട്ടണത്തിലും,
ദൈവാലയത്തിലും കൊള്ളയിട്ടശേഷം, തീകൊളുത്തി
ചുട്ടു ഇടിച്ചു കളഞ്ഞു. ദൈവാലയത്തിലെ വിശുദ്ധ
പാത്രങ്ങളെ എടുപ്പിച്ചു ബാബലിലേക്ക കൊണ്ടു പോ
യി, ബെൾ ദേവന്റെ അമ്പലത്തിൽ വെക്കയും ചെ
യ്തു. ആ സമയത്ത് സാക്ഷിപെട്ടകത്തിന്നു എന്തു
സംഭവിച്ചു എന്നാരും അറിയുന്നില്ല. നബുകദ്നെചർ
ചില പ്രമാണികളെയും ഒരു കൂട്ടം ദരിദ്രരെയും ഒഴികെ
മറ്റ എല്ലാവരേയും കാറ്റ പതിരിനെ പറപ്പിക്കുന്ന
പ്രകാരം തന്റെ രാജ്യത്തേക്ക് കൊണ്ടു പോയി, അതാ
ത് സ്ഥലങ്ങളിൽ പാപ്പിച്ചു. യഹൂദനാട്ടിൽ ശേഷിച്ച
വരിൽ ഗദല്യ, യിറമ്യാ എന്ന പ്രധാനന്മാരിൽ ഗദ
ല്യ കൽദായരാജാവിൻ കല്പന പ്രകാരം മൂപ്പനായിട്ടു

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/156&oldid=183080" എന്ന താളിൽനിന്ന് ശേഖരിച്ചത്