ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൪൯ —

ന്യായം നടത്തുമ്പോൾ യഹൂദരുടെ കൈയാൽ പട്ടു
പോയി. യിറമിയാവോ പാഴായി പോയ പട്ടണവും,
ദേശവും കണ്ടു ദുഃഖിച്ചു വിലാപഗീതങ്ങൾ ചമെച്ചു,
മിസ്രക്ക വാങ്ങി പോകയും ചെയ്തു.

൫൧. ദാന്യേൽ പ്രവാചകൻ.

യഹൂദർ ബാബലിൽ പാൎക്കുന്ന സമയം ഓരൊ
യജമാനനെ സേവിച്ചു കഠിന ദാസവേല എടുക്കേ
ണ്ടി വന്നു എന്നു വിചാരിക്കേണ്ടതല്ല. രാജാവ് അ
വരെ സ്വദേശക്കാരെരെന്ന പോലെ വിചാരിച്ചു, പ്രാ
പ്തന്മാൎക്ക ഉദ്യോഗങ്ങളെയും കല്പിച്ചു കൊടുത്തു. രാജ
വേല ശീലിക്കേണ്ടതിന്നു അവൻ പല യഹുദബാ
ല്യക്കാരെ വളൎത്തിവിദ്യകളെയും പഠിപ്പിച്ചു. ദാന്യേൽ,
സദ്രാക്ക്, മെശെക്ക്, അബദ്നെഗൊ എന്നവർ രാ
ജാവിന്റെ കല്പന പ്രകാരം സകല വിദ്യയും പഠി
ച്ചു ആ രാജ്യത്തിൽ സ്ഥാനമാനങ്ങൾ പ്രാപിച്ച
പ്പോൾ, സ്വദേശക്കാൎക്ക ഉപകാരം ചെയ്തത് മാത്രമല്ല,
അവർ പുറജാതികളിലും സത്യദൈവത്തിന്റെ അ
റിവും ദിവ്യധൎമ്മങ്ങളും പരത്തുവാനായി ശ്രമിച്ചു. എ
ങ്കിലും അവർ സുഖമായി പാൎക്കുന്നതിന്നു മുമ്പെ ദുഃഖ
ങ്ങളെയും അനുഭവിക്കേണ്ടി വന്നു. രാജാവിന്റെ ഭ
ക്ഷണസാധനങ്ങളെ തിന്നുന്നത് തങ്ങൾക്ക അധ
ൎമ്മമാകകൊണ്ടു മാംസവും വീഞ്ഞും മറ്റും വാങ്ങാതെ
പരിപ്പും വെള്ളവും മാത്രം അനുഭവിച്ചിരുന്നു. ദൈവാ
നുഗ്രഹത്താൽ ശരീരശക്തിയും സൌഖ്യവും കുറഞ്ഞു
പോകാതെ അധികമായി വന്നതേയുള്ളു. രാജാവ്
വന്നു പഠിക്കുന്നവരെ പരീക്ഷിച്ചപ്പോൾ, ഇവർ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/157&oldid=183081" എന്ന താളിൽനിന്ന് ശേഖരിച്ചത്