ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൫൦ —

തന്നെ മറ്റെവരേക്കാൾ ജ്ഞാനവും പ്രാപ്തിയുമു
ള്ളവർ എന്നു കണ്ടു, അവരെ പാഠശാലയിൽനിന്നു
നീക്കി ഉദ്യോഗസ്ഥരുടെ കൂട്ടത്തിൽ ചേൎത്തു.

അനന്തരം രാജാവ് പല ദിക്കുകളിൽനിന്നും പി
ടിച്ചു കൊണ്ടുവന്ന പൊന്നുകൊണ്ടു ൬൦ മുളം ഉയര
മുള്ള ഒരു ബിംബത്തെ ഉണ്ടാക്കിച്ചു. കലശമുഹൂൎത്ത
ദിവസത്തിൽ രാജ്യശ്രേഷ്ഠന്മാരെ ഒക്കയും വരുത്തി:
"ഹേ, ജനങ്ങളെ! വാദ്യഘോഷം കേൾക്കുമ്പോൾ,
"ഓരോരുത്തൻ ബിംബത്തിന്മുമ്പാകെ വീണു വണ
"ങ്ങെണം; ചെയ്യാത്തവരെ കത്തുന്ന തീച്ചൂളയിൽ ഇ
ടും" എന്നു ഘോഷിച്ചറിയിച്ചു. പിന്നെ പ്രതിഷു കഴി
ഞ്ഞു, ജനങ്ങൾ വാദ്യഘോഷം കേട്ടപ്പോൾ എല്ലാ
വരും തൊഴുതു വീണു, അപ്പോൾ ചില കല്ദായക്കാർ
ചെന്നു രാജാവെ കണ്ടു: "നാം ബിംബത്തെ സേ
"വിച്ചപ്പോൾ സദ്രാൿ, മെശെൿ, അബദ്നെഗൊ എ
"ന്നവർ വണങ്ങാതെ നിന്നു കൊണ്ടിരുന്നു" എന്നു
കുറ്റം ബോധിപ്പിച്ച സമയം രാജാവ് അവരെ വ
രുത്തി: "നിങ്ങൾ എന്റെ ദൈവത്തെ മാനിക്കാതി
"രിക്കുമൊ? നിങ്ങളെ എന്റെ കയ്യിൽനിന്നു വിടുവി
"ക്കുന്ന ദൈവം ആർ എന്നു ഇപ്പോൾ കാണേണ്ടി
"വരും" എന്നു കല്പിച്ചു. അതിന്നു അവർ: "ഞങ്ങൾ
സേവിക്കുന്ന ദൈവം ഞങ്ങളെ തീച്ചൂളയിൽനിന്നു
"വിടുവിപ്പാൻ പ്രാപ്തൻ. അവൻ അതിനെ ചെയ്യു
"ന്നില്ല എങ്കിലും, ഞങ്ങൾ നിന്റെ ദേവനെ സേ
"വിക്കയില്ല എന്നു അറിഞ്ഞുകൊൾക"എന്നുണൎത്തി
ച്ചപ്പോൾ, രാജാവ് ക്രുദ്ധിച്ചു ചൂളയിൽ ഏഴു ഇരട്ടി
വിറകിട്ടു തീ കൂട്ടുവാൻ കല്പിച്ചു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/158&oldid=183082" എന്ന താളിൽനിന്ന് ശേഖരിച്ചത്