ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൫൧ —

രാജാവു അവരെ വസ്ത്രങ്ങളോടു കൂട കെട്ടിച്ചു ചൂ
ളയിൽ ഇടുവിച്ചു. പിന്നെ നോക്കിയപ്പോൾ, അവൻ
ഭൂമിച്ചു മന്ത്രികളോടു: "ഞാൻ മൂന്നു പേരെ അല്ലയൊ
"ചൂളയിൽ ഇട്ടത്? ഇതാ നാലു പേർ ദഹിക്കാതെ നട
"ക്കന്നതും നാലാമൻ ദൈവപുത്രന്നു സമനായിരി
"ക്കുന്നതും ഞാൻ കാണുന്നു!" എന്ന് പറഞ്ഞാറെ,
ചൂളെക്ക അടുത്തു: "അത്യുന്നതനായ ദൈവത്തിന്റെ
"ഭൃത്യന്മാരായ സദ്രാൿ, മെശെൿ, അബദ്നെഗൊ
"എന്നവരെ! പുറത്തു വരുവിനെന്നു" വിളിച്ചു. അ
വർ പുറത്തു വന്നാറെ, തലയിലെ ഒരു രോമം പോലും
കരിയാതെയും, തീ മണം തട്ടാതെയും കണ്ടിരുന്നു. "ത
"ന്റെ ദൂതനെ അയച്ചും, തന്നിൽ ആശ്രയിച്ച ഭൃത്യ
"ന്മാരെ രക്ഷിച്ചും ഇരുന്ന ദൈവം വന്ദ്യൻ" എന്നു
രാജാവു പറഞ്ഞതല്ലാതെ "സദ്രാൿ, മെശെൿ, അബ
"ദ്നെഗൊ എന്നവരുടെ ദൈവത്തെ ദുഷിക്കുന്നവൻ
"മരിക്കേണം നിശ്ചയം" എന്നു രാജ്യത്തിൽ എങ്ങും
അറിയിച്ചു. പിന്നെ ആ മൂന്നു പേരെ സ്ഥാനമാനി
കളാക്കി വെക്കയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/159&oldid=183083" എന്ന താളിൽനിന്ന് ശേഖരിച്ചത്