ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൮ —

"പാപം ക്ഷമിപ്പാൻ കഴിയാതവണ്ണം വലിയതാകു
"ന്നു; ഇപ്പോൾ കാണുന്നവൻ എല്ലാം എന്നെ കൊ
ല്ലും" എന്നാറെ, യഹോവ "അതരുതു" എന്നു ചൊല്ലി
ഒരുത്തനും അവനെ കൊല്ലാതെ ഇരിപ്പാൻ മുഖത്ത
ഒരടയാളം വെക്കയും ചെയ്തു.

അതിന്റെ ശേഷം കായിൻ ഭാൎയ്യപുത്രന്മാരോടു
കൂട യഹോവയുടെ സന്നിധിയിൽനിന്നു പുറപ്പെട്ടു
പോയി നൊത്ത് എന്ന നാട്ടിൽ എത്തി ഒരു പട്ടണം
ഉണ്ടാക്കി അതിന്നു ആദ്യജാതനായ ഹനോക്കിന്റെ
പേർ വിളിച്ചു. ഇത് സംഭവിച്ചപ്പൊൾ ആദാമിന്നു
൧൩൦ വയസ്സായിരുന്നു. അക്കാലത്തു ഹവ്വ പിന്നെ
യും ഒരു പുത്രനെ പ്രസവിച്ചു :"ഹാബേലിന്നു പ
"കരം ഈ സന്തതി ദൈവം തന്നു" എന്നുരച്ചു സ
ന്തോഷിച്ചു, ശെഥ് എന്നു പേർ വിളിക്കയും ചെയ്തു.

൪. ജലപ്രളയം.
(വെള്ളപ്പെരുക്കും.)

ആദ്യമനുഷ്യൎക്ക ആരോഗ്യവും ദീൎഘായുസ്സും വള
രേ ഉണ്ടായിരുന്നു. ആദാം തന്റെ സന്തതിയെ ൧൦ ത
ലമുറയോളം കണ്ടു. ൯൩൦ വയസ്സുള്ളവനായി മരിച്ചു;
നോഹ ൯൫൦ വയസ്സോളവും മത്തുശലാ ൯൬൯ വയ
സ്സോളവും ജീവിച്ചു. ഈ ദീൎഘായുസ്സ നിമിത്തം മനു
ഷ്യവൎഗ്ഗം ഭൂമിയിൽ പെരുകി അഹംഭാവം ശാഠ്യം കാ
മവികാരം മുതലായ ദുൎഗ്ഗുണങ്ങളും അതിക്രമിച്ചു വന്നാ
റെ, യഹോവ: മാംസസ്വഭാവമുള്ള മനുഷ്യരോടു
"എന്റെ ആത്മാവ് എപ്പോഴും വിവാദിക്കുമാറില്ല;

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/16&oldid=182936" എന്ന താളിൽനിന്ന് ശേഖരിച്ചത്