ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—൧൫൨ —

നബുഖദ്നെചർ ബേൽചജർ എന്നീ രാജാക്കന്മാർ
ദാന്യേലെ വളരെ മാനിച്ചു. എന്നാൽ മേദ്യനായ ദാൎയ്യ
വുസ്സ്‌രാജ്യത്തിന്റെ മൂന്നിൽ ഒരംശത്തെ ഭരിപ്പാൻ
ദാന്യേലിന്നു ഏല്പിച്ചപ്പോൾ, ശ്രേഷ്ഠന്മാർ അസൂയ
പ്പെട്ടു, മന്ത്രിയെ സ്ഥാനഭ്രഷ്ടനാക്കുവാൻ ശ്രമിച്ചു.
നടപ്പിൽ ദൂഷ്യം ഒന്നും കാണായ്കകൊണ്ടു അവന്റെ
ദൈവസേവ ഈ രാജ്യത്തിൽ അരുത എന്നോൎത്തു
രാജാവെ ചെന്നു കണ്ടു വ്യാജം പറഞ്ഞു വശീകരി
ച്ച ശേഷം, അവൻ "൩൦ ദിവസത്തിന്നകം രാജാ
"വോടല്ലാതെ ഒരു ദൈവത്തോടോ മനുഷ്യനോടോ
"അപേക്ഷ കഴിക്കുന്നവനെ സിംഹഗുഹയിൽ തള്ളി
"ക്കളയും" എന്ന കല്പന പരസ്യമാക്കി. ദാന്യേൽ അ
തിനെ അറിഞ്ഞു എങ്കിലും ദിവസേന മൂന്നു വട്ടം ത
ന്റെ മുറിയിലെ കിളിവാതിൽ തുറന്നു വെച്ചു മുട്ടു
കുത്തി യഹോവയോടു പ്രാൎത്ഥിച്ചു. ആയത് ശത്രു
ക്കൾ അറിഞ്ഞ ഉടനെ ചെന്നു ബോധിപ്പിച്ചാറെ,
രാജാവ് ദുഃഖിച്ചു ദാന്യേലെ രക്ഷിപ്പാൻ മനസ്സായി
എങ്കിലും കല്പന മാറ്റുവാൻ കഴിയായ്കകൊണ്ടു സമ്മ
തിച്ചു ദാന്യേലോടു: നീ സേവിച്ചു കൊണ്ടിരിക്കുന്ന
"ദൈവം നിന്നെ രക്ഷിക്കും" എന്നു ചൊല്ലി, സിംഹ
ഗുഹയിൽ തള്ളിക്കളവാൻ ഏല്പിച്ചു; താനും ചെന്നു ഗു
ഹയുടെ വാതിൽക്ക് മുദ്ര വെച്ചു ആ രാത്രിയിൽ ഭക്ഷ
ണവും ഉറക്കവും ഇളച്ചു പാൎത്തു. പുലരുമ്പോൾ ബ
ദ്ധപ്പെട്ടു ഗുഹയുടെ അരികെ ചെന്നു: "ജീവനുള്ള
"ദൈവത്തിന്റെ ഭൃത്യനായ ദാന്യേലെ! ദൈവം നി
"ന്നെ സിംഹങ്ങളുടെ ഇടയിൽനിന്നും രക്ഷിച്ചിരിക്കു
"ന്നുവൊ?" എന്നുവിളിച്ചാറെ, "ദാന്യേൽസിംഹങ്ങൾ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/160&oldid=183084" എന്ന താളിൽനിന്ന് ശേഖരിച്ചത്