ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൫൩ —

"എന്നെ ഉപദ്രവിക്കാതിരിപ്പാൻ ദൈവം തന്റെ
"ദൂതനെ അയച്ചു അവറ്റിന്റെ വായെ അടച്ചു കള
"ഞ്ഞു" എന്നു പറഞ്ഞപ്പോൾ, രാജാവ് സന്തോഷി
ച്ചു അവനെ ഗുഹയിൽനിന്നു കരേറ്റി. ദാന്യേൽ
പുറത്തു വന്നതിന്റെ ശേഷം, രാജാവ് കുറ്റം ചുമ
ത്തിയവരെ ആ ഗുഹയിൽ ഇടുവിച്ചു; അവർ അടി
യിൽ എത്തും മുമ്പെ സിംഹങ്ങൾ അവരെ പിടിച്ചു,
കീറി ഭക്ഷിച്ചു കളഞ്ഞു. പിന്നെ രാജാവ്: ദാന്യേലി
"ന്റെ ദൈവത്തെ ഭയപ്പെട്ടു സേവിക്കേണം. അവ
"നത്രെ ജീവനുള്ള ദൈവം; അവൻ പരലോകഭുലോ
"കങ്ങളിലും അത്ഭുതങ്ങളെ ചെയ്യുന്നവനും ആകുന്നു"
എന്നു രാജ്യത്തിൽ ഒക്ക അറിയിക്കയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/161&oldid=183085" എന്ന താളിൽനിന്ന് ശേഖരിച്ചത്