ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൫൪ —

൫൨. യരുശലെം പട്ടണത്തെ വീണ്ടും
പണിയിച്ചത്.

യഹൂദൎക്കു ബാബൽ അടിമപ്പാടു അകപ്പെട്ട ൭൦ാം
വൎഷത്തിൽ പാൎസിരാജാവായ കൊരശ് അശ്ശൂൎയ്യ, മേ
ദ്യ, ബാബൽ എന്നരാജ്യങ്ങളെ അടക്കി ഭരിച്ചു വരു
മ്പോൾ , പ്രവസിച്ചു പാൎക്കുന്ന എല്ലാ യഹൂദരും
സ്വരാജ്യത്തിൽ മടങ്ങി ചെന്നു യരുശലെംപട്ടണ
ത്തെയും ദൈവാലയത്തെയും വീണ്ടും പണിയിച്ചു
പാൎക്കേണ്ടതിന്നു കല്പന കൊടുത്തു. “യരുശലെമിൽ
"ഒരു ഭവനം കെട്ടി തീപ്പാൻ സ്വൎഗ്ഗസ്ഥനായ ദൈ
"വം എന്നോടു കല്പിച്ചിരിക്കുന്നു, അതുകൊണ്ടു അവ
"ന്റെ ജനമായവർ എല്ലാവരും ദൈവം തുണയായിട്ടു
"പുറപ്പെട്ടു മടങ്ങി ചെല്ലാം" എന്നു രാജ്യത്തിൽ എ
ങ്ങും അറിയിച്ചു. അതല്ലാതെ ദൈവാലയത്തിൽ നി
ന്നെടുത്തു ബാബലിലേക്ക് കൊണ്ടുവന്ന ൫,൪൦൦
പൊൻപാത്രങ്ങളെ ഇസ്രയേല്യൎക്കു തന്നെ ഏല്പിച്ചു
കൊടുത്തു. യാത്രെക്ക് സമയം ആയപ്പോൾ ഏറിയ
യഹൂദർ വീടുകളെയും നിലം പറമ്പുകളെയും വിട്ടു പാ
ഴായി കിടക്കുന്ന സ്ഥലത്തേക്ക് പോകുവാൻ മന
സ്സില്ലായ്കകൊണ്ടു യഹൂദഗോത്രത്തിൽനിന്നും ലെവ്യ
രിൽനിന്നും കൂടി ൪൨൦൦൦ ആളുകൾ മാത്രം ദാവീദ്യനാ
യ ജരുബാബൽ മഹാചാൎയ്യനായ യൊശുവ എന്ന
വരോടു കൂട പുറപ്പെട്ടു യാത്രയായി.

പാഴായി കിടക്കുന്ന സ്ഥലത്തെത്തിയപ്പോൾ, അ
വരാദ്യം ദൈവപീഠത്തെ പണിയിച്ചു, ദൈവാലയ
ത്തിന്നടിസ്ഥാനവും ഇട്ടു. ആചാൎയ്യർ കാഹളം ഊതി

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/162&oldid=183086" എന്ന താളിൽനിന്ന് ശേഖരിച്ചത്