ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൫൫ —

സ്തുതിച്ചപ്പോൾ മുമ്പേത്തെ ആലയത്തെ കണ്ടു വ
യസ്സന്മാർ ഈ പണിക്ക് പണ്ടേത്തതിനോടു എ
ന്തൊരു തുല്യത എന്നു ചൊല്ലി ദുഃഖിച്ചു കരഞ്ഞു
കൊണ്ടിരുന്നു. പണിക്കാർ പല വക പ്രയാസങ്ങ
ളാൽ തളൎന്നപ്പോൾ ഉപേക്ഷ കൂടാതെ പണി നല്ല
വണ്ണം നടത്തുവാൻ പ്രവാചകരായ ജകൎയ്യയും ഹ
ഗ്ഗായും ബുദ്ധി ചൊല്ലി ആശ്വസിപ്പിച്ചും ഉപദേ
ശിക്കയും ചെയ്തു. ശമൎയ്യക്കാൎക്ക ആ വിശുദ്ധ കാൎയ്യ
ത്തിൽ ഓഹരി കിട്ടായ്കകൊണ്ടു, അവർ അസൂയപ്പെട്ടു
അതിന്നു മുടക്കം വരുത്തുവാൻ രാജാവോടു വ്യാജം
ബോധിപ്പിച്ചു. അത് അസാദ്ധ്യമായപ്പോൾ പണി
യുന്നവരോടു യുദ്ധം തുടങ്ങി അസഹ്യപ്പെടുത്തിയാ
റെ, പാതി ജനം ആയുധം ധരിച്ചു ശത്രുക്കളെ തടു
ത്തു ശേഷമുള്ളവർ ചില സമയം ഒരു കൈയിൽ
വാളും മറ്റെതിൽ പണിക്കോപ്പും എടുത്തുകൊണ്ടു ദൈ
വാലയത്തെ പണിയിച്ചു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/163&oldid=183087" എന്ന താളിൽനിന്ന് ശേഖരിച്ചത്