ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൫൬ —

കൊരശ് മരിച്ചതിന്റെ ശേഷം, ദാൎയ്യവുസ്സ് രാ
ജാവ് ബാബലിൽ ശേഷിച്ച പൊൻ പാത്രങ്ങളെ
വൈദികനായ എസ്രാവിങ്കൽ ഏല്പിച്ചു, യരുശലേ
മിലേക്ക അയച്ചു. അവൻ എത്തിയപ്പോൾ ദേവാ
രാധനയും ആചാൎയ്യസ്ഥാനവും മറ്റും ക്രമപ്പെടു
ത്തി. ജനങ്ങൾക്ക ഗുണമായതിനെ ഉപദേശിച്ചു. അ
ൎത്തശസ്തയുടെ കാലത്തിൽ മന്ത്രിയായ നെഹെമിയാ
കല്പന വാങ്ങി ജനങ്ങളോടു കൂട യരുശലേമിൽ എത്തി
പട്ടണമതിലുകളും മറ്റും കെട്ടിച്ചു തീൎത്തു നാടുവാഴിയാ
യി കാൎയ്യാദികളെ നടത്തി. ഇങ്ങിനെ പാൎസിരാജാക്ക
ന്മാർ മിക്കവാറും യഹൂദൎക്ക ദയ കാണിച്ചു. ക്ഷെ
ൎക്ഷാവു എന്നവൻ യഹൂദകന്യകയായ എസ്തരെ
വിവാഹം കഴിച്ചു, അവൾ നിമിത്തം യഹുദൎക്ക പല
ഉപകാരങ്ങൾ ഉണ്ടായി. അവളുടെ സംബന്ധിയാ
യ മൎദൊക്കായും ആ രാജ്യത്തിലെ പ്രധാനമന്ത്രി
യായ്തീൎന്നു. നെഹെമിയാ യരുശലേമിൽ ഉദ്യോഗ
സ്ഥനായിരിക്കും കാലം രാജാവോടു ശമ്പളം അല്പം
പോലും വാങ്ങാതെ ദിവസേന ൧൫൦ പേരെ തന്നോടു
കൂട ഭക്ഷിപ്പിക്കയും, ആവശ്യമുള്ളവൎക്ക സഹായിക്ക
യും, എല്ലാവരുടെ ഗുണത്തിന്നായും പ്രയാസപ്പെട്ടു,
ജാതിരക്ഷ നിമിത്തം ദുഃഖങ്ങളെ അനുഭവിക്കയും
ചെയ്തു. മൂപ്പന്മാരും പ്രധാനന്മാരും അവന്റെ ജ
നരഞ്ജനയും ധൎമ്മശീലവും കണ്ടപ്പോൾ, സന്തോ
ഷിച്ചു വഴിപ്പെട്ടു വാങ്ങിയ കടം ദരിദ്രൎക്ക ഇളെച്ചു
കൊടുത്തു. ഇസ്രയേല്യരുടെ അവസ്ഥ വഴിക്കാക്കു
വാൻ ഇപ്രകാരമുള്ള ആളുകളെ സാധിച്ചു എങ്കിലും,
സകലവും തക്ക നിലയിൽ ആക്കുന്ന രക്ഷിതാവെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/164&oldid=183088" എന്ന താളിൽനിന്ന് ശേഖരിച്ചത്