ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൫൭ —

ചൊല്ലി യഹോവ പ്രവാചകനായ മലക്യ മുഖേന
അറിയിച്ചതു: "ഇതാ, ഞാൻ എന്റെ ദൂതനെ അയ
"ക്കും അവൻ എന്റെ മുമ്പിൽ വഴിയെ നന്നാക്കും.
"അപ്പോൾ നിങ്ങൾ സേവിച്ചും ഇഷ്ടപ്പെട്ടുമിരിക്കു
"ന്ന നിയമദൂതൻ വേഗത്തിൽ തന്റെ ആലയത്തി
"ലേക്കു വരും. ഇതാ, അവൻ വരുന്നു എന്നു സൈ
"ന്യങ്ങളുടെ യഹോവ കല്പിക്കുന്നു".

എനി പഴയ നിയമത്തിന്റെ അവസാനകാല
ത്തിലെ വൃത്താന്തത്തെ ചുരുക്കത്തിൽ പറയാം: ദാ
ന്യേൽ പ്രവചിച്ചപ്രകാരം യരുശലെംപട്ടണത്തെ
വീണ്ടും പണിയിച്ച കാലം മുതൽ ക്രിസ്തുനോളം ൪൮൩
വൎഷം കഴിയേണ്ടതാകുന്നു. ആ സമയത്തിന്നകം
യഹൂദർ പല വക സന്തോഷസന്താപങ്ങൾ അനു
ഭവിക്കേണ്ടി വന്നു.

പാൎസികളുടെ സാമ്രാജ്യത്തെ മുടിച്ച യവനരാ
ജാവായ അലക്ഷന്തർ യഹൂദരാജ്യത്തു വന്നപ്പോൾ,
ദൈവാലയത്തെയും ആചാൎയ്യന്മാരെയും മാനിച്ചു. ജ
നങ്ങൾക്കു പല ഉപകാരങ്ങളെ ചെയ്തു. അവന്റെ
ശേഷം മിസ്രരാജാവായ പ്തൊലമായി യഹൂദരാജ്യം
പിടിച്ചടക്കി, ഏറിയ യഹൂദരെ അടിമകളാക്കി മിസ്ര
യിലേക്കു കൊണ്ടുപോയി. അവന്റെ പുത്രനും അവ
രിൽ ദയ കാട്ടി, വേദപുസ്തകത്തെ യവനഭാഷയിൽ
ആക്കുവാൻ വളരെ പണം ചെലവഴിച്ചു. ഇങ്ങി
നെ ഇസ്രയേല്യർ ഏകദേശം ൧൦൦ വൎഷം മിസ്ര
ക്കാരെ ആശ്രയിച്ചു സേവിച്ചാറെ, അവർ സുറിയ
രാജാവായ അന്ത്യൊക്യന്റെ വശത്തിൽ ആയ്വന്നു.
ആയവൻ മഹാദുഷ്ടനാകയാൽ, നയഭയങ്ങളെ കാട്ടി

14

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/165&oldid=183089" എന്ന താളിൽനിന്ന് ശേഖരിച്ചത്