ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൫൮ —

പലരെയും ദൈവത്തോടു വേൎപ്പെടുത്തി ബിംബാരാ
ധനയെ ചെയ്യിച്ചു എങ്കിലും, ഏറിയ ആളുകൾ യ
ഹൂദധൎമ്മം വിടാതെ നിന്നു, ഹിംസയും മരണവും ത
ന്നെ അനുഭവിക്കയും ചെയ്തു. അക്കാലത്തു ലേവി
ഗോത്രത്തിൽനിന്നു കീൎത്തി ഏറിയ മക്കാബ്യർ എന്ന
പടനായകർ ഉദിച്ചു വന്നു. അവർ യഹൂദരാജ്യം അ
ന്യനുകത്തിൽനിന്നു വിടുവിച്ചു. പിന്നെ ശത്രുക്കളു
ടെ നേരെ നില്പാൻ കഴിയാഞ്ഞപ്പോൾ, രോമരുമായി
സഖ്യത ചെയ്തു. കുറെ കാലം കഴിഞ്ഞാറെ, രോമർ
ഉപായം പ്രയോഗിച്ചു യഹൂദരാജ്യത്തെ അടക്കി,
രോമയിൽനിന്നു നാടുവാഴികളെ അയച്ചു വാഴിച്ചു.
ഒടുവിൽ എദൊമ്യനായ ഹെരോദാവു രോമരുടെ കുട
ക്കീഴിൽ തന്നെ ഭരിച്ചു ഓരൊ ക്രൂരകൎമ്മങ്ങളെ നടത്തി
യപ്പോൾ, ഭക്തിയുള്ള ഇസ്രയേല്യർ ദുഃഖിച്ചു വല
ഞ്ഞു ചെങ്കോൽ യഹൂഭയിൽനിന്നു നീങ്ങി എന്നു ക
ണ്ടു, സത്യരക്ഷിതാവു വരേണ്ടുന്ന കാലം അടുത്തി
രിക്കുന്നു എന്നു ഊഹിക്കയും ചെയ്തു.

മലക്യപ്രവാചകൻ കഴിഞ്ഞു പോയ ശേഷം,
ഇസ്രയേല്യരെ ആശ്വസിപ്പിച്ചു ധൈൎയ്യപ്പെടുത്തു
വാൻ പ്രവാചകന്മാർ ഉദിക്കായ്കയാൽ, അവർ രോമാ
ധികാരം തള്ളി ദാവീദിന്റെ കോയ്മയെ വീണ്ടും പുതു
ക്കേണ്ടുന്ന ദൈവാഭിഷിക്തനെ വളരെ താല്പൎയ്യത്തോ
ടെ ഉറ്റു നോക്കി എങ്കിലും, തങ്ങളുടെ ആഗ്രഹവും
ദൈവവാഗ്ദത്തനിവൃത്തിയും തമ്മിൽ ഒക്കുകയില്ല എ
ന്നു അറിവാൻ വേഗത്തിൽ സംഗതി വന്നു. ഈ അ
വസ്ഥയെ തൊട്ടു പ്രവാചകനായ യശയ്യ അറിയി
ച്ചത്: ദൈവവിചാരവും വഴിയും മനുഷ്യരുടെ വിചാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/166&oldid=183090" എന്ന താളിൽനിന്ന് ശേഖരിച്ചത്