ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൯ —

"അവൎക്ക ഇനി ൧൨൦ സംവത്സരം ഇടയുണ്ടു" എന്നു
കല്പിച്ചു. അക്കാലത്തിലെ ജനങ്ങളുടെ ദുൎന്നടപ്പി
നെ വിരോധിപ്പാൻ ദൈവം 'ക്ഷാമം പകൎപ്പുദീനം
മുതലായ ശിക്ഷകളെ പ്രയോഗിക്കാതെ വേദവും നീ
തിശാസ്ത്രവും എഴുതിച്ചിട്ടില്ലായ്കകൊണ്ട തന്റെ ആ
ത്മാവിനാൽ അത്രെ ബോധം വരുത്തി അതിന്റെ
ശേഷം യഹോവ "ഞാൻ സൃഷ്ടിച്ച മനുഷ്യരെ ഇ
"പ്പോൾ ഭൂമിയിൽനിന്നു നശിപ്പിക്കും എന്നും, നോ
"ഹ നീതിമാനും ഉത്തമനുമായി എന്നോടു ഐക്യമാ
"യി നടന്നത്കൊണ്ടു അവന്നു എന്റെ കൃപ ലഭി
"ക്കേണമെന്നും നിശ്ചയിച്ചു അവനോടു; ഞാൻ ഭൂ
"മിമേൽ ജലപ്പെരുക്കം വരുത്തുന്നത കൊണ്ടു നീ
"൩൦൦ മുഴം നീളവും, ൫൦ മുഴം വീതിയും, ൩൦ മുഴം ഉയ
"രവും ഉള്ള ഒരു പെട്ടകം ഉണ്ടാക്കി, അതിനെ പല
"മുറികളോടും കൂട തീൎത്ത ശേഷം, നീയും ഭാൎയ്യാപുത്ര
"ന്മാരും പുത്രഭാൎയ്യമാരും അതിൽ പ്രവേശിക്കയും, നി
"ന്നോടു കൂട ജീവനോടെ രക്ഷിപ്പാനായി സകല ജ
"ന്തുക്കളിൽ നിന്നും ആണും പെണ്ണുമായി ഈരണ്ടീര
"ണ്ടു കൂടെ ചേൎത്തും നിങ്ങൾക്കും അവറ്റിന്നും ഭക്ഷി
"പ്പാൻ വേണ്ടുന്നതെല്ലാം ശേഖരിക്കയും വേണമെ
"ന്നു കല്പിച്ചു"നോഹ പണിതുടങ്ങി തീൎക്കയും ചെയ്തു.

അനന്തരം ദൈവകല്പന കേട്ടിട്ട്, നോഹ തന്റെ
൬൦൦ാം വയസ്സിൽ കുഡുംബത്തോടു കൂട പെട്ടകത്തിൽ
പ്രവേശിച്ചശേഷം, മഹാ ആഴത്തിലെ ഉറവുകൾ
എല്ലാം പിളൎന്നു, ആകാശത്തിൽ ഉള്ള ജലദ്വാരങ്ങളും
തുറന്നു. പിന്നെ ൪൦ പകലും രാവും ഭൂമിമേൽ പെരു
മഴ ഉണ്ടായാറെ, വെള്ളങ്ങൾ വൎദ്ധിച്ചു പെട്ടകത്തെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/17&oldid=182937" എന്ന താളിൽനിന്ന് ശേഖരിച്ചത്