ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൦ —

മേല്പെട്ടു പൊക്കി അങ്ങോട്ടിങ്ങൊട്ടു ഒഴുക്കി. പിന്നെ
യും വളരെ പെരുകി വന്നു ആകാശത്തിൻ കീഴിലു
ള്ള മലകളെ മൂടി വെച്ചതല്ലാതെ, ശിഖരങ്ങളിൽനിന്നു
൧൫ മുഴം ഉയരം മേല്പെട്ടു വൎദ്ധിച്ചു. അപ്പോൾ സ
കല മൃഗപക്ഷികളും ഇഴവജന്തുക്കളും എല്ലാ മനുഷ്യ
രും ചത്തുപോയി, പെട്ടകം മാത്രം വെള്ളങ്ങളുടെ മീതെ
ഒഴുകി. അങ്ങിനെ വെള്ളങ്ങൾ ഭൂമിയുടെ മേൽ
൧൫൦ ദിവസത്തോളം നിന്നാറെ, കുറഞ്ഞു പെട്ടകം
അറരാത്ത് എന്ന മലയിൽ ഉറെച്ചു. ൨ മാസം ചെ
ന്ന ശേഷം വെള്ളങ്ങൾ അധികം കുറഞ്ഞു പോയി
മലശിഖരങ്ങൾ പൊങ്ങി വന്നു, പിന്നെയും ൪൦ ദിവ
സം കഴിഞ്ഞാറെ, നോഹ പെട്ടകത്തിൻ വാതിൽ തു
റന്നു ഒരു മലങ്കാക്കയെ പുറത്തു വിട്ടു. ആയത് വെ
ള്ളം വറ്റി പോകുന്നതു വരെ വന്നും പോയും കൊണ്ടി
രിക്കയാൽ, ഒരു പ്രാവിനെയും വിട്ടു. അത് സുഖസ്ഥ
ലം കാണായ്കകൊണ്ടു തിരിച്ചു വന്നു. ൭ ദിവസത്തി
ന്റെ ശേഷം പ്രാവിനെ പിന്നെയും വിട്ടാറെ, അ
ത് ഒരു ഒലിവ് വൃക്ഷത്തിന്റെ ഇലയെ കൊത്തി

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/18&oldid=182938" എന്ന താളിൽനിന്ന് ശേഖരിച്ചത്