ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൨ —

അനന്തരം നോഹ ഹോമബലികളെ കഴിച്ച
പ്പോൾ യഹോവ "മനുഷ്യഹൃദയനിരൂപണങ്ങൾ
"ബാല്യം മുതൽ ദോഷമുള്ളവയാകക്കൊണ്ടു, അവർ
"നിമിത്തമായി ഞാൻ ഇനി ഭൂമിയെ ശപിക്കയില്ല.
ഭൂമിയുള്ളനാൾ ഒക്കയും വിതയും കൊയ്ത്തും, ശീതവും
"ഉഷ്ണവും, വേനൽ കാലവും വൎഷകാലവും, പകലും
"രാവും, ഇവറ്റിന്നു നീക്കം വരികയില്ല" എന്നരുളി
ച്ചെയ്തു നോഹയെ അനുഗ്രഹിച്ചു മഴ പെയ്യുന്നതിനാ
ലെ പേടി ഉണ്ടാകരുതു എന്നതിന്നു അടയാളമായിട്ടു
മേഘത്തിൽ ശോഭയുള്ള മഴവില്ലിനെ ഉണ്ടാക്കി വെ
ച്ചു; "ഇത് എനിക്കും ഭൂമിയിലെ സകല ജഡത്തി
"ന്നുമുള്ള നിൎണ്ണയത്തിന്നു മുദ്രയായിരിക്കും" എന്നു
കല്പിക്കയും ചെയ്തു.

൫. ബാബലിലെ ഗോപുരം.

ജലപ്രളയത്തിന്റെ ശേഷം മനുഷ്യരുടെ ശരീര
ശക്തിയും ആയുസ്സും ക്രമത്താലെ കുറഞ്ഞു കുറഞ്ഞു വ
ന്നു. നോഹ പിന്നെയും ൩൫൦ സംവത്സരം ജീവിച്ചു.
അവന്റെ ഇഷ്ടപുത്രനായ ശേമും ൫൦൦ വൎഷത്തോ
ളം ഇരുന്നു, തന്റെ സന്തിയെ ൧൦ തലമുറയോളം
കണ്ടു, അവന്റെ പുത്രനായ അൎഫക്ഷാദ് ൪൩൮
വയസ്സു വരെ ജീവിച്ചു. അവന്റെ പുത്രനായ ഏ
ബർ ൪൬൪ാം വയസ്സിൽ മരിച്ചു. അന്നുള്ള ജനങ്ങൾ
പാപാധിക്യത്താൽ അശക്തരായി തീരുകകൊണ്ടു
൨൩൦ വയസ്സിൽ മേല്പെട്ടു ഒരുത്തനും ജീവിച്ചിരുന്നി
ല്ല, അപ്പോൾ ഹാമിന്റെ സന്തതിയിലുള്ള നിമ്രൊദ്
മുതലായ വീരന്മാർ പല ക്രൂര പ്രവൃത്തികളെ നടത്തി

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/20&oldid=182940" എന്ന താളിൽനിന്ന് ശേഖരിച്ചത്