ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൩ —

ഓരോ ദേശങ്ങളെയും ജനങ്ങളെയും കൈവശമാക്കി
പ്രഭുക്കന്മാരായി വാണു തുടങ്ങി. ആ കാലത്തോളം
ലോകത്തിൽ എങ്ങും ഒരു ഭാഷ തന്നെ നടന്നു വ
ന്നപ്പോൾ ഫ്രാത്ത്നദീതീരത്തിലെ താണപ്രദേ
ശത്തുള്ള മനുഷ്യർ "നാം ഇനി ഭൂമിമേൽ ചിതറാതെ
"ഇരിപ്പാനും, സകല ജാതികളും നമ്മെ ഓൎത്തു പ്ര
"ശംസിപ്പാനും ഒരു പട്ടണത്തെയും, അതിൽ ആകാ
"ശത്തോളം നീണ്ടുയരുന്ന ഒരു ഗോപുരത്തെയും തീ
ൎക്കെണം എന്നു നിശ്ചയിച്ചു. പണി ചെയ്യുമ്പോൾ,
ആയത് യഹോവെക്ക് അനിഷ്ടമാക്കൊണ്ടു അവൻ
ഇറങ്ങി വന്നു ഓരോരുത്തരുടെ വാക്കുകൾ അന്യോ
ന്യം അറിയാതെ ഇരിപ്പാൻ വേണ്ടി വെവ്വേറെ ആ
ക്കി അവർ ആ സ്ഥലത്തെ വിട്ടു, പട്ടണവും ഗോപു
രവും മുഴുവനും തീൎക്കാതെ, ഭൂമിയിൽ എങ്ങും ഛിന്ന ഭി
ന്നമായി പോവാൻ സംഗതി വരുത്തി അന്നു മുതൽ
ആ പട്ടണത്തിന്നു കലക്കം എന്നൎത്ഥമുള്ള ബാബൽ
എന്ന പേർ സംഭവിക്കയും ചെയ്തു.

2

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/21&oldid=182941" എന്ന താളിൽനിന്ന് ശേഖരിച്ചത്