ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൪ —

൬. ദൈവം അബ്രാമിനെ വിളിച്ചത്.

നോഹ മരിക്കുന്നതിന്നു അല്പകാലം മുമ്പെ ജന
ങ്ങൾ ഏറ്റവും പെരുകി പലവക ബിംബങ്ങളെയും
സ്ഥാപിച്ചു പൂജിച്ചു വരുമ്പോൾ, ശേമിന്റെ പത്താം
സന്തതിയായ അബ്രാമോടു ദൈവം അരുളിച്ചെ
യ്തതു "അച്ശന്റെ ഭവനത്തെയും ജന്മദേശത്തെയും
"ബന്ധുജനങ്ങളെയും നീ വിട്ടു പുറപ്പെട്ടു, ഞാൻ
"കാണിക്കും ദേശത്തേക്കു പോക; അവിടെ ഞാൻ
"നിന്നെ അനുഗ്രഹിച്ചു വലിയ ജാതിയാക്കി, നി
"ന്റെ നാമത്തിന്നു നിത്യ കീൎത്തിയും സൎവ്വ വംശ
"ങ്ങൾക്കും നിന്നാൽ അനുഗ്രഹവും വരുത്തും. നി
"ന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും,
"ശപിക്കുന്നവരെ ശപിക്കും" എന്നതു കേട്ടു അബ്രാം
൭൫ാം വയസ്സിൽ ഭാൎയ്യയായ സാറയേയും അനുജ
ന്റെ പുത്രനായ ലോത്തനെയും കൂട്ടിക്കൊണ്ടു കനാൻ
ദേശത്തേക്ക് യാത്രയായി എത്തുകയും ചെയ്തു.

അവിടെ ഇരിക്കുന്ന സമയത്ത് തനിക്കും ലോ
ത്തനും കന്നുകാലികൾ മുതലായ സമ്പത്തുകൾ വളരെ
ഉണ്ടാകകൊണ്ടു ഒന്നിച്ചു പാൎപ്പാനായി ഭൂമി പോരാ
തെ ഇരുന്നു. ഇരുവരുടെ മൃഗക്കൂട്ടങ്ങളെ മേയ്ക്കുന്ന ഇ
ടയന്മാർ തമ്മിൽ കലശൽ ഉണ്ടായത് അബ്രാം അറി
ഞ്ഞു, ലോത്തനോടു "എനിക്കും നിണക്കും നമ്മുടെ ഇട
"യൎക്കും തമ്മിൽ വിവാദം ഉണ്ടാകരുത്; നാം സഹോദര
"ന്മാരല്ലൊ ആകുന്നതു. ദേശം ഒക്കയും നിന്റെ മുമ്പാ
"കെ ഇരിക്കുന്നുവല്ലൊ; നീ എന്നെ വിട്ടു ഇടത്തോ
"ട്ടു മാറുന്നു എങ്കിൽ, ഞാൻ വലത്തോട്ടു പോകാം;

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/22&oldid=182942" എന്ന താളിൽനിന്ന് ശേഖരിച്ചത്