ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൬ —

ളപ്പാടിനെ പരിഗ്രഹിച്ചു, അവനിൽ വിശ്വസിച്ചു;
യഹോവ അതിനെ അവന്നു നീതി എന്നെണ്ണുകയും
ചെയ്തു.

അവന്നു ൯൯ വയസ്സായപ്പോൾ യഹോവ പ്ര
ത്യക്ഷനായി കല്പിച്ചത :"ഞാൻ സൎവ്വശക്തനായ
ദൈവം; എന്റെ മുമ്പാകെ നടന്നുകൊണ്ടു പൂൎണ്ണ
ഗുണവാനായിരിക്ക! എന്നാലെ ഞാൻ നിന്നോടു
എന്റെ നിൎണ്ണയം സ്ഥാപിക്കും, വളരെ ജാതികൾക്കു
നീ പിതാവായി തീരും. ആയതകൊണ്ടു നിന്റെ
പേർ അബ്രാം എന്നല്ല കൂട്ടത്തിന്റെ അഛ്ശൻ
എന്നൎത്ഥമുള്ള അബ്രഹാം എന്നു വിളിക്കപ്പെടും. നി
ന്റെ ഭാൎയ്യയായ സാറയ്ക്കൊ തമ്പുരാട്ടി എന്നൎത്ഥമുള്ള
സാറ എന്നു പേർ ഉണ്ടാകും. പിന്നെ യഹോവ ത
ന്റെ നിൎണ്ണയത്തിന്നു അടയാളമായി ചേലാകൎമ്മ
ത്തെ ആചാരമാക്കി കല്പിച്ചു. അതിന്റെ ശേഷം,
അബ്രഹാം ഒരു ദിവസം ഉച്ചെക്ക് കൂടാരവാതിൽക്കൽ
ഇരുന്നപ്പോൾ, യഹോവ പ്രത്യക്ഷനായി. അത് എ
ങ്ങിനെ എന്നാൽ: അവൻ നോക്കിയപ്പോൾ, ൩

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/24&oldid=182944" എന്ന താളിൽനിന്ന് ശേഖരിച്ചത്