ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൭ —

ആളുകൾ തന്റെ അടുക്കെ വരുന്നതുകണ്ടു ഓടി ചെ
ന്നു എതിരേറ്റു നിലം വരെ കുമ്പിട്ടു പറഞ്ഞു "കൎത്താ
"വേ, നിന്റെ കണ്ണുകളിൽ കൃപ ജനിച്ചു എങ്കിൽ,
"നിന്റെ ദാസനെ ഒഴിച്ചു പോകരുതെ" മരത്തിൻ
കീഴിൽ ആശ്വസിച്ചു അസാരം തിന്നു കുടിച്ചു കൊ
ള്ളെണ്ണം എന്നു അപേക്ഷിച്ചു, സമ്മതിച്ച ശേഷം,
അകത്തു ചെന്നു ഭാൎയ്യയായ സാറയോടു, "നീ വേഗം
അപ്പം ചുടുക" എന്നു പറഞ്ഞു; താൻ ഒരു കന്നുകുട്ടി
യെ പാകം ചെയ്യിച്ചു കൊണ്ടുവന്നു, അപ്പവും പാ
ലും വെണ്ണയും ഒക്ക അവരുടെ മുമ്പാകെ വെച്ചു.
അവർ ഭക്ഷിച്ചു കൊണ്ടിരിക്കുമ്പോൾ കൎത്താവായ
വൻ പറഞ്ഞു: "ഒരു സംവത്സരത്തിന്റെ ശേഷം,
"ഞാൻ മടങ്ങി വരും; അപ്പോൾ നിന്റെ ഭാൎയ്യെക്ക് ഒ
"രു പുത്രൻ ഉണ്ടാകും". എന്നത് അവന്റെ പിന്നിൽ
കൂടാരവാതിൽക്കൽ നിൽക്കുന്ന സാറ കേട്ടു ഉള്ളംകൊ
ണ്ടു ചിരിച്ചപ്പോൾ, കൎത്താവ് "സാറ ഇതു ചൊല്ലി
"ചിരിക്കുന്നത് എന്ത്, യഹോവയാൽ കഴിയാത്ത കാ
"ൎയ്യമുണ്ടൊ?" എന്നു കല്പിച്ചാറെ, സാറ "ഞാൻ ചി
രിച്ചില്ല" എന്നു നിഷേധിച്ചതിന്നു അവൻ "അല്ല
"നീ ചിരിച്ചു നിശ്ചയം" എന്ന വാക്ക് ശിക്ഷ കഴി
ക്കയും ചെയ്തു.

അനന്തരം ആ ൩ പുരുഷന്മാർ എഴുനീറ്റു സ
ദോമിലെക്കു പുറപ്പെട്ടു. അബ്രഹാം കൂടി പുറപ്പെട്ടു
പോകുമ്പോൾ യഹോവ "ഇന്നു ഞാൻ ചെയ്വാനിരി
"ക്കുന്നതിനെ അബ്രഹാമിൽനിന്നു എങ്ങിനെ മ
"റെക്കും? ഇവൻ തന്നെ മഹാജാതിയും, എല്ലാ ജാ
തികൾക്കും; അനുഗ്രഹസ്വരൂപനുമായ്തീരുമല്ലൊ?

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/25&oldid=182945" എന്ന താളിൽനിന്ന് ശേഖരിച്ചത്