ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൨ —

"പുത്രപൌത്രന്മാരോടു യഹോവയുടെ പ്രവൃത്തികളെ
"അറിയിച്ചുനീതിയും ധൎമ്മവും പ്രമാണിച്ചു നടത്തുക
"യും ചെയ്യും" എന്നു പറഞ്ഞു അവനോടു: "സദൊം
"ഘമൊറപട്ടണക്കാരുടെ മഹാപാപങ്ങളെ നോക്കി
"കണ്ടു; ഞാൻ അവരെ നശിപ്പിപ്പാൻ പോകുന്നു"
എന്നറിയിച്ചു. എന്നാറെ അബ്രഹാം "അല്ലയോ ന്യായ
"യകൎത്താവേ! നീ ദുഷ്ടരോടു കൂടി നീതിമാനെയും ന
"ശിപ്പിക്കുമോ? ആ പട്ടണങ്ങളിൽ ൫൦ നീതിമാന്മാർ ഉ
"ണ്ടെങ്കിൽ ക്ഷമിക്കാതെ ഇരിക്കുമോ?" എന്നപേക്ഷി
ച്ചാറെ "൫൦ നീതിമാന്മാർ ഉണ്ടെങ്കിൽ, ഞാൻ ക്ഷമി
ക്കും" എന്ന് യഹോവ കല്പിച്ചു. പിന്നെയും അവൻ
"അയ്യോ, കൎത്താവെ! ൪൫ എങ്കിലും, ൪൦ എങ്കിലും, ൩൦
"എങ്കിലും, ൨൦ എങ്കിലും ഉണ്ടായാൽ, ക്ഷമിക്കുമോ?"
എന്നു ക്രമേണ അപേക്ഷിച്ചപ്പോൾ “അപ്രകാരം
"ആകട്ടെ" എന്നൊക്കയും യഹോവ സമ്മതിച്ചു ഒടു
"ക്കം ഞാൻ ഒന്നു കൂടെ അപേക്ഷിക്കുന്നു; പത്തു
"പേർ മാത്രം ഉണ്ടായാൽ, ക്ഷമിക്കുമോ?" എന്നു ചോ
ദിച്ചപ്പോൾ, "അങ്ങിനെ ആയാലും ഞാൻ നശിപ്പി
ക്കയില്ല" എന്നു യഹോവ തീൎത്തു കല്പിച്ചു മറഞ്ഞു.
മറ്റെ രണ്ടു പേർ സദോമെ നോക്കി പോയാറെ,
അബ്രഹാമും സ്വസ്ഥലത്തേക്കു മടങ്ങി വരികയും
ചെയ്തു.

൮. സദോമും ഘമോറയും.

ആ ദൂതർ വൈകുന്നേരത്തു സദോമിൽ എത്തി
യപ്പോൾ, ലോത്തൻ അവരെ കണ്ടു തൊഴുതു വഴി

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/26&oldid=182946" എന്ന താളിൽനിന്ന് ശേഖരിച്ചത്