ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൯ —

പോക്കർ എന്നു വിചാരിച്ചു വീട്ടിൽ പാൎപ്പിച്ചു, സല്ക്ക
രിച്ചതിന്റെ ശേഷം, പട്ടണക്കാർ ആബാലവൃദ്ധം
കൂടി ചെന്നു ഭവനം വളഞ്ഞു യാത്രക്കാരെ അപമാ
നിച്ചു ഉപദ്രവിപ്പാനായി വാതിൽ പൊളിക്കേണ്ടതി
ന്നു ഭാവിച്ചപ്പോൾ, അവൎക്കെല്ലാവൎക്കും അന്ധത പി
ടിച്ചു. പിന്നെ ആ ദൂതർ "ഈ പട്ടണത്തെ നശിപ്പി
"പ്പാനായി ദൈവം ഞങ്ങളെ അയച്ചു നിണക്ക് വ
"ല്ലവർ ഉണ്ടെങ്കിൽ അവരും നീയും ക്ഷണത്തിൽ പ
"ട്ടണം വിട്ടു പുറത്തു പോകേണം" എന്നു പറഞ്ഞത്
ലോത്തൻ കേട്ടു, പുത്രിമാരെ കെട്ടുവാൻ നിയമിച്ച
പുരുഷന്മാരോടു കാൎയ്യം അറിയിച്ചാറെ, അവർ പരി
ഹസിച്ചു നിന്ദിക്കയും ചെയ്തു.

നേരം പുലരുമ്പോൾ ദൂതന്മാർ ലോത്തനെ ബ
ദ്ധപ്പെടുത്തി, കുഡുംബത്തോടുകൂട വേഗംപോകേണം
എന്നു പറഞ്ഞശേഷം താമസിച്ചാറെ, അവർ അവ
ന്റെയും ഭാൎയ്യയുടെയും കൈ പിടിച്ചു പുത്രിമാരോടുകൂ
ട പട്ടണത്തിന്നു പുറത്തു കൊണ്ടു പോയി "പ്രാണര
"ക്ഷെക്കായി മണ്ടിപ്പോക; മറിഞ്ഞു നോക്കരുതു; സ
"മഭൂമിയിൽ എങ്ങും നിൽക്കയും അരുത്" എന്നു കല്പി
ച്ചയച്ചു. ലോത്തന്റെ ഭാൎയ്യ വഴിയിൽനിന്ന് മറിഞ്ഞു
നോക്കിയ ഉടനെ മരിച്ചു ഉപ്പുതൂണായി തീരുകയും ചെ
യ്തു. മറ്റവർ സൊവാർ എന്ന ഊരിൽ എത്തി, സൂൎയ്യൻ
ഉദിച്ചപ്പോൾ യഹോവ സദോം മുതലായ പട്ടണങ്ങളി
ൽ ഗന്ധകത്തെയും അഗ്നിയെയും വൎഷിപ്പിച്ചു, അവ
റ്റെയും സമഭൂമിഒക്കവെ മറിച്ചുകളഞ്ഞു, ആ സ്ഥലം
കടലായിതീൎന്നു. അതിന്നു ശവക്കടൽ എന്നും ഉപ്പുപൊ
യ്ക എന്നും പേരുകൾ ഉണ്ടായ്വന്നു. ദൈവം ഇങ്ങിനെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/27&oldid=182947" എന്ന താളിൽനിന്ന് ശേഖരിച്ചത്