ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൨൦ —

അതിക്രമക്കാരെ ഭയങ്കരമാംവണ്ണം ശിക്ഷിക്കും എന്ന
തിന്നു ആ പാഴായികിടക്കുന്ന ദേശം നല്ല അടയാളമാ
യി ഇന്നും കാണ്മാനുണ്ടു.

൯. ഇശ്മയേൽ.

അബ്രഹാമിന്നു ൮൬ാം വയസ്സിൽ ദാസീപുത്ര
നായ ഇശ്മയേൽ ജനിച്ചു. തനിക്ക് ൧൦൦ വയസ്സായ
പ്പോൾ വൃദ്ധയായ സാറയും ദൈവാനുഗ്രഹത്താൽ
ഗൎഭം ധരിച്ചു ഒരു പുത്രനെ പ്രസവിച്ചു. അവന്നു
ഇഛാൿ എന്നു പേർ വിളിച്ചു. ഇശ്മയേൽ പരിഹാ
സക്കാരനായി ചമഞ്ഞു എന്നു സാറ കണ്ടു, ഭൎത്താ
വോടു "അടിമയെ അവളുടെ മകനോട കൂട പുറത്തു
തള്ളിക്കളക" എന്നു പറഞ്ഞത് അബ്രഹാമിന്നു അ
നിഷ്ടമായപ്പോൾ, ദൈവം അവനോടു സാറ: "ദാസി
"യെയും മകനെയും കുറിച്ചു പറഞ്ഞത് കൊണ്ടു നീര
"സം തോന്നരുത്, വിശിഷ്ട സന്തതി ഇഛാക്കിൽനി
"ന്നുണ്ടാകുമല്ലൊ: ആകയാൽ സാറയുടെ വാക്കുകൾ
"എല്ലാം നീ അനുസരിക്ക. ദാസീപുത്രൻ നിന്റെ
"സന്തതിയാകകൊണ്ടു അവനെയും ഞാൻ വിചാരി
"ച്ചു ഒരു ജാതിയാക്കും" എന്നരുളിച്ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/28&oldid=182948" എന്ന താളിൽനിന്ന് ശേഖരിച്ചത്