ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൨൧ —

അനന്തരം അബ്രഹാം അപ്പവും വെള്ളത്തുരു
ത്തിയും എടുത്തു ഹാഗാരിന്നു കൊടുത്തു അവളെ പു
ത്രനോടുകൂട അയച്ചു. അവൾ പോയി കാട്ടിൽ ഉഴ
ന്നു വലഞ്ഞു തോലിലെ വെള്ളം ചെലവായാറെ, എ
ങ്ങും അന്വേഷിച്ചു വെള്ളം കിട്ടാഞ്ഞശേഷം, ദുഃഖ
പരവശയായി മകനെ ഒരു മരത്തിൻ ചുവട്ടിൽ കിട
ത്തി കുട്ടിയുടെ മരണം കണ്ടുകൂടാ എന്നു വെച്ചു,
കുറെ ദൂരം പോയിനിന്നു നിലവിളിച്ചു കരഞ്ഞു. ബാല
ന്റെ ഞരക്കം ദൈവം കേട്ടിട്ടു ഒരു ദൂതൻ ആകാശ
ത്തുനിന്നു ഹാഗാരെ വിളിച്ചു 'നിണക്ക് എന്തു വേ
ണം? ഭയപ്പെടരുതു!" എന്നും മറ്റും പറഞ്ഞു, ദൈവം
അവൾക്കു കണ്ണു തുറന്നു ഉറവുവെള്ളം കാണിച്ചു.
അപ്പോൾ അവൾ കോരി ബാലനെ കുടിപ്പിച്ചു.
ദൈവാനുകൂല്യം ഉണ്ടാകകൊണ്ടു അവൻ വളൎന്നു, കാ
ട്ടിൽ തന്നെ പാൎത്തു, വില്ലാളിയും ശൂരനുമായ്തീൎന്നു.
അവന്റെ ൧൨ പുത്രന്മാർ പ്രഭുക്കളായുയൎന്നു, അവ
രിൽനിന്നു മുഹമ്മദ്‌വംശവും അറവി ജാതികൾ പ
ലതും ഉണ്ടായി വരികയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/29&oldid=182949" എന്ന താളിൽനിന്ന് ശേഖരിച്ചത്