ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൨൨ —

൧൦. ഇഛാക്ക്.

ഇവ കഴിഞ്ഞ ശേഷം ദൈവം അബ്രഹാമെ
പരീക്ഷിക്കേണ്ടതിന്നു അവനോടു "നിണക്ക് അതി
"പ്രിയനും ഏകപുത്രനും ആയ ഇഛാക്കിനെ നീ കൂ
"ട്ടിക്കൊണ്ടു മൊറിയ ദേശത്തെക്കു ചെന്നു, ഞാൻ
"കാണിക്കും മലമുകളിൽ അവനെ ഹോമബലിയാ
"യി കഴിക്ക" എന്നു കല്പിച്ചു. അപ്പോൾ അബ്രഹാം
അതികാലത്ത് എഴുനീറ്റു കഴുതെക്ക ജീൻ കെട്ടി, മക
നെയും രണ്ടു പണിക്കാരെയും കൂട്ടിക്കൊണ്ടു, ദൈവം
കല്പിച്ച ദേശത്തേക്ക് പോകയും ചെയ്തു.

മൂന്നാം ദിവസത്തിൽ ആ മലയെ കണ്ടപ്പൊൾ,
പണിക്കാരോടു "നിങ്ങൾ കഴുതയോടു കൂട ഇവിടെ
പാൎപ്പിൻ" എന്നു കല്പിച്ചു, വിറകെടുത്തു ഇഛാക്കി
ന്റെ ചുമലിൽ വെച്ചു തന്റെ കയ്യിൽ തീയും കത്തി
യും പിടിച്ചു, ഇരുവരും ഒന്നിച്ചു പോകുമ്പോൾ, ഇ
ഛാക്ക് പറഞ്ഞു "അല്ലയൊ! അഛ്ശ തീയും വിറകുമു
"ണ്ടല്ലൊ; ഹോമബലിക്കായിട്ടു ആട്ടിൻ കുട്ടി എവി
"ടെ?" എന്നു ചോദിച്ചതിന്നു "എന്മകനെ ഹോമബ
"ലിക്കായിട്ടു ദൈവം തനിക്ക് തന്നെ ഒരു ആട്ടിൻകു
"ട്ടിയെ നോക്കി കൊള്ളും" എന്ന് അബ്രഹാം ഉത്ത
രം പറഞ്ഞു ഒരുമിച്ചു നടന്നു.

പിന്നെ ആ സ്ഥലത്തു എത്തിയപ്പോൾ, അ
ബ്രഹാം ബലിപീഠം പണിതു വിറക അടുക്കി, ഇ
ഛാക്കിനെ കെട്ടി പീഠത്തിൻ വിറകിന്മേൽ കിടത്തി,
കൈ നീട്ടി പുത്രനെ അറുക്കേണ്ടതിന്നു കത്തി എടു
ത്ത സമയം,യഹോവയുടെ ദൂതൻ ആകാശത്തുനിന്നു

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/30&oldid=182950" എന്ന താളിൽനിന്ന് ശേഖരിച്ചത്