ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൨൪ —

"അതിനെ കൊണ്ടു എന്നാണ ഞാൻ ഭൂമിയിൽ ഉള്ള
"എല്ലാ ജാതികൾക്കും അനുഗ്രഹം വരുത്തും" എന്ന്
സത്യം കഴിച്ചു, വാഗ്ദത്തം ഉറപ്പിക്കയും ചെയ്തു.

൧൧. സാറയുടെ മരണവും ശവസംസ്കാരവും.

അബ്രഹാം ൬൦ സംവത്സരം കനാൻ ദേശത്തിൽ
പാൎത്തു ഒരടി നിലം പോലും ഇല്ലായ്ക‌കൊണ്ടു ആടു
മാടുകളെ അങ്ങിടിങ്ങിട് കൊണ്ടു പോയി മേച്ചു കനാ
ന്യരുടെ ഇടയിൽ പരദേശിയായിരുന്നു. അതിന്റെ
ശേഷം അവന്റെ ൧൩൭ാം വയസ്സിൽ സാറ ഹെ
ബ്രൊനിൽ വെച്ചു മരിച്ചു ശവം അടക്കേണ്ടതിന്നു
ഒരു സ്ഥലം ഇല്ലായ്ക‌കൊണ്ടു. ഹെത്ത്‌ഗൊത്രക്കാരോ
ടു "നിങ്ങളുടെ ഇടയിൽ ശവം അടക്കേണ്ടതിന്നു എ
"നിക്ക് ഒരു നിലം അവകാശമായി തന്നാൽ, ഭാൎയ്യ
"യെ കുഴിച്ചിടാം" എന്നു പറഞ്ഞപ്പോൾ "ഞങ്ങളു
"ടെ ഗുഹകളിൽ നിണക്കിഷ്ടമായതിൽ മരിച്ചവളെ കു
"ഴിച്ചിടുക; ഞങ്ങൾ വിരോധിക്കയില്ല എന്നവർ
പറഞ്ഞാറെ, വില കൊടുക്കാതെ ഒരു നിലം എടുപ്പാൻ
മനസ്സില്ലായ്ക‌കൊണ്ടു, തന്റെ ഇഷ്ടപ്രകാരം ഹെ
ബ്രൊനിൽ ഉള്ള ഒരു ഗുഹയെയും തോട്ടത്തെയും അ
ബ്രഹാമിന്ന കൊടുത്തു, ജന്മ വില ൪൦൦ ഉറുപ്പികത്തൂ
ക്കം വെള്ളി വാങ്ങി. അതിന്റെ ശേഷം അബ്രഹാം
തന്റെ ഭാൎയ്യയായ സാറയെ മമ്രെക്കു നേരേയുള്ള മ
ക്ഫെല എന്ന ഗുഹയിൽ കുഴിച്ചിടുകയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/32&oldid=182952" എന്ന താളിൽനിന്ന് ശേഖരിച്ചത്