ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൨൫ —

൧൨. ഇഛാക്ക് വിവാഹം കഴിച്ചത്.

അബ്രഹാം വൃദ്ധനായ സമയത്തും പുത്രന്നു വി
വാഹം കഴിപ്പിക്കേണം എന്നു വെച്ചു, വിശ്വാസമു
ള്ള പണിക്കാരനായ എലിയേജരെ വരുത്തി "ഈ
"നാട്ടിലെ സ്ത്രീകളിൽനിന്നു എന്മകന്നു ഭാൎയ്യയെ എ
"ടുക്കരുതു; മെസപൊതാമ്യയിലെ എന്റെ ബന്ധുജ
"നങ്ങളെ ചെന്നു കണ്ടു, ഒരു സ്ത്രീയെ കൊണ്ടു വരേ
"ണം" എന്നു കല്പിച്ചത് കേട്ടു എലിയേജർ യജമാ
നന്റെ വിശേഷവസ്തുക്കളിൽ ചിലതും വാങ്ങി ഒട്ട
കങ്ങളുടെ മുകളിൽ കയറ്റി യാത്രയായി. ഒരു വൈകു
ന്നേരത്തു നാഹൊർ എന്നവന്റെ പട്ടണസമീപത്തു
എത്തിയപ്പോൾ, ഒട്ടകങ്ങളെ ഒരു കിണറ്റിന്റെ അ
രികെ ഇരുത്തി പ്രാൎത്ഥിപ്പാൻ തുടങ്ങി. "യഹോവയാ
"യ ദൈവമെ ഈ പട്ടണക്കാരുടെ പുത്രിമാർ വെ
"ള്ളം കോരുവാൻ വരുന്നുണ്ടു, അതിൽ യാതൊരുത്തി
"യോടു കുടിപ്പാൻ തരേണ്ടതിന്നു പാത്രം ഇറക്കുക
"എന്നു ഞാൻ അപേക്ഷിക്കുമ്പോൾ, നിണക്കും ഒട്ട
"കങ്ങൾക്കും ഞാൻ കുടിപ്പാൻ തരാം എന്നു പറയുന്ന
"ആ സ്ത്രീ തന്നെ നിന്റെ ഭൃത്യനായ ഇഛാക്കിന്നു
"നിയമിച്ചവളായിരിപ്പാൻ സംഗതി വരുത്തേണ
"മേ; എന്നാൽ എന്റെ യജമാനനിൽ നീ കൃപ ചെ
"യ്തിരിക്കുന്നു എന്നു ഞാൻ അറിയും" എന്നിപ്രകാരം
പറഞ്ഞു തീരുമ്മുമ്പെ ബെതുവെലിന്റെ പുത്രിയായ
രിബക്ക വന്നു, കിണറ്റിൽ ഇറങ്ങി പാത്രം നിറെച്ചു
കൊണ്ടു കരേറിയപ്പോൾ, എലിയേജർ,"കുറെ വെള്ളം
തന്നു എന്നെ ആശ്വസിപ്പിക്ക" എന്നു ചോദിച്ച

3

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/33&oldid=182953" എന്ന താളിൽനിന്ന് ശേഖരിച്ചത്