ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൨൭ —

എല്ലാം പറഞ്ഞു ഭക്ഷിക്കും മുമ്പെ വിവാഹകാൎയ്യം നി
ശ്ചയിച്ചു. പിറ്റെ ദിവസം രാവിലെ യജമാനന്റെ
നാട്ടിൽ എന്നെ പറഞ്ഞയക്കേണം എന്നവൻ പറ
ഞ്ഞപ്പോൾ "നീ ഈ പുരുഷനോടു കൂട പോകുമോ?"
എന്നു രിബക്കയെ വിളിച്ചു ചോദിച്ചു. "പോകാം" എ
ന്നു അവൾ സമ്മതിച്ചു പറഞ്ഞതിന്നു “നീ കോടിജന
"ങ്ങൾക്ക മാതാവായി തീരുക" എന്നു അവളെ അനുഗ്ര
ഹിച്ച ശേഷം എലിയേജർ അവളെ കൂട്ടിക്കൊണ്ടു യജ
മാനൻ പാൎക്കുന്ന ദേശത്തേക്ക് മടങ്ങി ചെന്നെത്തിയ
പ്പോൾ, ൪൦ വയസ്സുള്ള ഇഛാക്ക് അവളെ വിവാഹം
കഴിച്ചു, അമ്മയുടെ മരണദുഃഖം തീരുകയും ചെയ്തു.

൧൩. യാക്കോബും എസാവും.

ഇഛാക്കിന്നു ൬൦ വയസ്സായപ്പൊൾ രിബക്ക
ഗൎഭം ധരിച്ചു ഇരട്ട കുട്ടികളെ പ്രസവിച്ചു. മൂത്തവ
ന്നു എസാവു എന്നും ഇളയവന്നു യാക്കോബ് എ
ന്നും പേർ വിളിച്ചു. എസാവു നായാട്ടുകാരനായി
കാട്ടിൽ സഞ്ചരിച്ചു പലവിധ മാംസങ്ങളെ കൊണ്ടു
വന്നു അഛ്ശന്നു പ്രസാദം വരുത്തി. യാക്കോബ്
പിതാക്കന്മാരുടെ മുറപ്രകാരം കൂടാരങ്ങളിൽ പാൎത്തു
ആടുകളെയും മറ്റും മേച്ചു ദൈവഭക്തനും മാതൃപ്രി
യനുമായ്തീൎന്നു.

ഒരു ദിവസം എസാവു നായാട്ടിന്നു പോയി ആ
ലസ്യത്തോടെ തിരിച്ചു വന്നപ്പോൾ, യാക്കോബെ
അടുക്കളയിൽ കണ്ടിട്ടു "ആ ചുവന്നു കാണുന്നത്
എനിക്ക് തിന്മാൻ തരേണം" എന്നു ചോദിച്ചാറെ,
"നീ ജ്യേഷ്ഠാവകാശത്തെ ഇപ്പോൾ എനിക്കു കൊടു

3*

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/35&oldid=182955" എന്ന താളിൽനിന്ന് ശേഖരിച്ചത്