ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൨൯ —

ച്ചയച്ചു. യാക്കോബ് ആയത് അഛ്ശന്റെ അരി
കിൽ കൊണ്ടുവെച്ചാറെ, അവൻ "പുത്ര നീ ആർ?"
എന്നു ചോദിച്ചപ്പോൾ "ഞാൻ നിന്റെ ആദ്യജാത
"നായ എസാവു തന്നെ. നീ എഴുനീറ്റു ഞാൻ കൊ
"ണ്ടുവന്നത് ഭക്ഷിച്ചു എന്നെ അനുഗ്രഹിക്കേണ
"മെ!" എന്ന് അപേക്ഷിച്ച ശേഷം ഇഛാക്ക് അ
വനെ തൊട്ടു നോക്കി "ശബ്ദം യാക്കോബിന്റെ ശ
"ബ്ദം കൈകൾ എസാവിന്റെ കൈകൾ നീ എ
"സാവു തന്നെയൊ?" എന്നു ചോദിച്ചതിന്നു "അ
"തെ" എന്നു ചൊന്ന ഉടനെ ഇഛാക്ക് ഭക്ഷിച്ച കു
ടിച്ചശേഷം "പുത്ര, നീ അടുത്തു വന്നു എന്നെ ചും
"ബിക്ക" എന്നു പറഞ്ഞു ചുംബിച്ചപ്പോൾ, "പുത്ര,
“ദൈവം ആകാശത്തിലെ മഞ്ഞിൽനിന്നും ഭൂമിയുടെ
"പുഷ്ടിയിൽനിന്നും വളരെ ധാന്യവും വീഞ്ഞും നി
"ണക്കു തരുമാറാകട്ടെ!" ജനങ്ങൾ നിന്നെ സേവിക്ക
യും ജാതികൾ നിന്നെ വണങ്ങുകയും ചെയ്യട്ടെ! നി
ന്നെ ശപിക്കുന്നവന്നു ശാപവും, അനുഗ്രഹിക്കുന്ന
വന്നു അനുഗ്രഹവും വരേണമെ! എന്നിങ്ങിനെ ഉ
ള്ള അനുഗ്രഹം വാങ്ങുകയും ചെയ്തു.

യാക്കോബ് പുറപ്പെട്ടു പോയ ശേഷം, എസാവു

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/37&oldid=182957" എന്ന താളിൽനിന്ന് ശേഖരിച്ചത്