ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൩൦ —

നായാട്ടു കഴിച്ചു വന്നു. പിതാവു കല്പിച്ചതുണ്ടാക്കി
കൊണ്ടു ചെന്നു അവന്റെ അരികിൽ വെച്ചു; "പി
"താവെ, ഏഴുനീറ്റു ഈ കൊണ്ടുവന്നത് ഭക്ഷിച്ചു
"എന്നെ അനുഗ്രഹിക്കേണമെ" എന്നു പറഞ്ഞ
പ്പോൾ, ഇഛാക്ക് ഏറ്റവും വിറെച്ചു "മാനിറച്ചി
"മുമ്പെ കൊണ്ടുവന്നവൻ എവിടെ? അവനെ
"ഞാൻ അനുഗ്രഹിച്ചിരിക്കുന്നു. ആ അനുഗ്രഹമ
"വന്നുണ്ടായിരിക്കും നിശ്ചയം" എന്നു കല്പിച്ചാറെ,
എസാവു വ്യസനപ്പെട്ടു നിലവിളിച്ചു "അഛ്ശ എ
"ന്നെയും കൂട അനുഗ്രഹിക്ക" എന്നു അപേക്ഷിച്ച
തിന്നു "അനുജൻ വന്നു കൌശലം കൊണ്ടു നിൻ
"അനുഗ്രഹം അപഹരിച്ചു" എന്ന അഛ്ശൻ ചൊ
ന്നാറെ, എസാവു വളരെ കരഞ്ഞു അനുഗ്രഹത്തി
നായി മുട്ടിച്ചപ്പോൾ, ഇഛാക്ക് "നീ കുടിയിരിക്കും
"ദേശം പുഷ്ടിയിൽനിന്നും ആകാശമഞ്ഞിൽനിന്നും
"ദൂരമായിരിക്കും; വാൾ കൊണ്ടത്രെ നിണക്ക് ഉപ
"ജീവനം ഉണ്ടാകും. അനുജനെ നീ സേവിച്ചിട്ടും,
"അവന്റെ നുകത്തെ പറിച്ചുകളുവാനുള്ള സമയം
വരും" എന്നിപ്രകാരം അവനെയും അനുഗ്രഹിച്ചു.
എസാവു ഈ കാൎയ്യം മറക്കാതെ അനുജനെ ദ്വേഷി
ച്ചു അഛ്ശന്റെ പുലദിവസം കഴിഞ്ഞാൽ, ഞാൻ യാ
ക്കോബിനെ കൊല്ലും എന്നു പറഞ്ഞതിനെ അമ്മ
കേട്ടു, അനുജനെ വരുത്തി, "എന്മകനെ, നീ ബദ്ധ
"പ്പെട്ടു ഓടി പോയി ഹറാനിലുള്ള എന്റെ ആങ്ങള
"യോടു കൂട പാൎക്ക; ജ്യേഷ്ഠന്റെ കോപം ശമിച്ചാൽ
"ഞാൻ ആളയച്ചു നിന്നെ വരുത്താം" എന്നുപദേ
ശിച്ചു പറഞ്ഞയക്കയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/38&oldid=182958" എന്ന താളിൽനിന്ന് ശേഖരിച്ചത്