ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൩൧ —

൧൪. യാക്കോബിന്റെ പ്രയാണം.

യാക്കോബ് യാത്രെക്കായി അഛ്ശനോടു വിടവാ
ങ്ങി വണങ്ങിയപ്പോൾ "ഈ കനാന്യരിൽനിന്നു
"നീ സ്ത്രീയെ കെട്ടാതെ, അമ്മയുടെ ജന്മദേശത്തു ചെ
"ന്നു ലാബാന്റെ പുത്രിമാരിൽനിന്ന് ഒരുത്തിയെ എ
"ടുക്കെണം എന്നാൽ ദൈവം നിന്നെ അനുഗ്രഹിച്ചു
"വളരെ വൎദ്ധിപ്പിക്കും" എന്നു അഛ്ശന്റെ ആശീൎവ്വാദം
കേട്ടു പുറപ്പെട്ടു ഹരാന്നു നേരെ പോയി. രാത്രിയിൽ
ഒരു സ്ഥലത്തു പാൎത്തു ഒരു കല്ലു തലെക്ക് വെച്ചു കി
ടന്നുറങ്ങുമ്പോൾ, ഒരു സ്വപ്നം കണ്ടതെന്തെന്നാൽ:
ദൈവദൂതന്മാർ കരേറിയും ഇറങ്ങിയും കൊണ്ടിരിക്കു
ന്ന ഒരു കോണി ഭൂമിയിൽനിന്നു ആകാശത്തോളം
ഉയൎന്നിരുന്നു. അതിന്മീതെ യഹോവ നിന്നു കല്പിച്ച
വചനം:"അബ്രഹാം ഇഛാക്ക് എന്ന നിൻ പിതാ
"ക്കന്മാരുടെ ദൈവം ഞാൻ ആകുന്നു. നിണക്കും നി
"ന്റെ സന്തതിക്കും ഈ ഭൂമിയെ ഞാൻ തരും; നീ
"യും സന്തതിയും സകല വംശങ്ങൾക്കും അനുഗ്രഹ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/39&oldid=182959" എന്ന താളിൽനിന്ന് ശേഖരിച്ചത്