ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൩൨ —

"മായി വരും; ഞാൻ നിന്റെ കൂട ഉണ്ടായി നിന്നെ
"കൈവിടാതെ രക്ഷിക്കും" എന്നു കേട്ടപ്പോൾ, യാ
ക്കോബ് ഉണൎന്നു ഭയപ്പെട്ടു. "ഇത് ദൈവഭവനം ത
"ന്നെ ഹാ എത്ര ഭയങ്കരം; സ്വൎഗ്ഗത്തിൻ വാതിൽ അ
"ത്രെ" എന്നു പറഞ്ഞു, തന്റെ അണക്കല്ലിനെ തൂ
ണാക്കി നിൎത്തി ദൈവാലയം എന്നൎത്ഥമുള്ള ബെ
ത്തേൽ എന്ന പേർ വിളിക്കയും ചെയ്തു.

പിന്നെ പ്രയാണമായി പല ദേശങ്ങളെ കടന്നു
ഒരു ദിവസം ഹരാൻ പട്ടണസമീപത്തു എത്തി,
കിണറ്റിന്റെ അരികെ ലാബാന്റെ മകളായ രാ
ഹെൽ എന്നവളെ കണ്ടു, അവളിൽ താല്പൎയ്യം ജനിച്ചു
അവളെ ഭാൎയ്യയായി കിട്ടേണ്ടതിന്നു അഛ്ശനായ ലാ
ബാനെ ൭ സംവത്സരം സേവിച്ചു. ആ സേവകാലം
കഴിഞ്ഞ ശേഷം, ലാബാൻ ചതി പ്രയോഗിച്ചു രാ
ഹെലിന്നു പകരം ജ്യേഷ്ഠത്തിയായ ലെയയെ ഭാൎയ്യയാ
ക്കി കൊടുത്തു. ചതി നിമിത്തം സങ്കടം പറഞ്ഞാറെ,
"ഇനിയും ൭ സംവത്സരം സേവിച്ചാൽ രാഹെലിനെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/40&oldid=182960" എന്ന താളിൽനിന്ന് ശേഖരിച്ചത്