ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൩൩ —

"കൂട തരാം" എന്നു പറഞ്ഞു. ആയത് യാക്കോബ് അ
നുസരിച്ചു പിന്നെയും സേവിച്ചു രാഹെലിനെയും
വിവാഹം കഴിച്ചു. ഈ രണ്ടു ഭാൎയ്യമാരിൽനിന്നു
അവന്നു ഇസ്രയേൽഗോത്രപിതാക്കന്മാരായ പന്ത്ര
ണ്ടു പുത്രന്മാർ ജനിച്ചു. അവരുടെ നാമങ്ങളാവിതു:
രൂബൻ, ശിമ്യൊൻ, ലേവി, യഹൂദ, ദാൻ, നപ്തലി,
ഗാദ്, അശെർ, ഇസസ്ക്കാർ, ജബുലൂൻ, യോസെഫ്,
ബന്യമീൻ യാക്കൊബ്. പതിനാലു സംവത്സരം സേ
വിച്ചു തീൎന്ന ശേഷം, ലാബാന്റെ ആപേക്ഷയെ
കേട്ടിട്ടു, പിന്നെയും ൬ വൎഷം സേവിച്ചു പാൎത്തു. ദൈ
വാനുഗ്രഹത്താലെ അവന്നു ദാസീദാസന്മാരും ഒട്ട
കങ്ങളും കഴുതകളും ആടുമാടുകളും വളരെ വൎദ്ധിച്ചു. ലാ
ബാൻ ഈ സമ്പത്തു നിമിത്തം മുഖപ്രസാദം കാ
ണിക്കാതെ അസൂയപ്പെട്ടപ്പോൾ, യാക്കോബ് ഒരു
വാക്കും പറയാതെ ഭാൎയ്യാപുത്രന്മാരെയും മൃഗക്കൂട്ടങ്ങ
ളെയും കൂട്ടിക്കൊണ്ടു കനാൻ ദേശത്തേക്ക് യാത്രയാ
യി. ലാബാൻ മൂന്നാം ദിവസത്തിൽ അവസ്ഥ കേട്ടറി
ഞ്ഞപ്പോൾ, പിന്നാലെ ഓടി ചെന്നു ൭ാം ദിവസ
ത്തിൽ അവനെ കണ്ടെത്തി ഒരു സ്വപ്നത്തിൽ യാ
ക്കോബോടു ഗുണമോ ദോഷമോ ഒന്നും വിചാരിച്ചു
പറയരുതെന്നു ദൈവകല്പന കേട്ടതിനാൽ, വൈരം
അടക്കി, ഗില്യാദ് പൎവ്വതത്തിൽവെച്ചു തന്നെ ഇരു
രുവരും നിരന്നു കരാർ നിശ്ചയിച്ചു, ലാബാൻ മടങ്ങി
പോകയും ചെയ്തു.

അനന്തരം യാക്കോബ യാത്രയായി ജ്യേഷ്ഠനായ
എസാവിന്റെ ഭാവം അറിയേണ്ടതിന്നു വഴിക്കൽനി
ന്നു ദൂതരെ അയച്ചു തന്റെ വൎത്തമാനം അറിയിച്ച

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/41&oldid=182961" എന്ന താളിൽനിന്ന് ശേഖരിച്ചത്