ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൩൪ —

പ്പോൾ, താൻ എതിരേല്പാനായി ൪൦൦ പേരോടു കൂട
വരുന്നു എന്നു ചൊല്ലി അയച്ചതു കേട്ടാറെ, ഏറ്റ
വും ഭയപ്പെട്ടു ദുഃഖിച്ചു. "എന്റെ പിതാക്കന്മാരുടെ
"ദൈവമെ!" നീ ചെയ്തുവന്ന എല്ലാ കരുണകൾക്കും
"വിശ്വസ്തതെക്കും ഞാൻ എത്രയും അപാത്രം. ഒരു
"വടിയോടുകൂട ഞാൻ ഏകനായി ഈ യൎദ്ദനെ കട
"ന്നു, ഇപ്പോൾ രണ്ടു കൂട്ടവുമായി മടങ്ങി വന്നു; എ
"ന്റെ ജ്യേഷ്ഠന്റെ കയ്യിൽനിന്നു അടിയനെ രക്ഷി
"ക്കേണമെ. ഞാൻ നിണക്ക് നന്മ ചെയ്യും എന്നു
"നീ പറഞ്ഞുവല്ലൊ" എന്നു പ്രാൎത്ഥിച്ചു. പിന്നെ
എസാവിനെ പ്രസാദിപ്പിപ്പാൻ കൂട്ടങ്ങളിൽനിന്നു
വിശിഷ്ടങ്ങളായ ഒട്ടകങ്ങളെയും മറ്റും എടുത്തു സമ്മാ
നമായി മുമ്പെ അയച്ചു, രാത്രിയിൽ ഭാൎയ്യാപുത്രാദിക
ളെ യാബോക്ക് എന്ന പുഴ കടത്തി, താൻ തന്നെ
ഇക്കര പാൎത്തു. അപ്പോൾ ഒരു പുരുഷൻ ഉദയമാ
കുവോളം അവനോടു പൊരുതു; ജയിക്കായ്കകൊണ്ടു
"ഉഷസ്സു വന്നു എന്നെ വിട്ടയക്ക" എന്നു പറഞ്ഞ
പ്പോൾ; "അനുഗ്രഹിച്ചല്ലാതെ അയക്കയില്ല" എന്നു
പറഞ്ഞാറെ അവന്റെ പേർ ചോദിച്ചറിഞ്ഞു. "ഇ
"നിമേൽ നിന്റെ പേർ യാക്കോബ് എന്നല്ല ദൈ
"വത്തോടും മനുഷ്യരോടും പൊരുതു ജയിച്ചതിനാൽ,
"ഇസ്രയേൽ എന്നു തന്നെ" എന്നു പറഞ്ഞു. അതി
ന്റെ ശേഷം എസാവു തന്റെ ആളുകളോടു കൂടി വ
രുന്നതു കണ്ടിട്ടു, യാക്കോബ് ചേരുന്നതു വരെ ഏഴു
വട്ടം കുമ്പിട്ടപ്പോൾ, എസാവു ഓടി വന്നു അവനെ
എഴുനീല്പിച്ചു ആലിംഗനം ചെയ്തു ചുംബിച്ചു ഇരു
വരും കരഞ്ഞു. പിന്നെ ഭാൎയ്യമാരും മക്കളും വന്നു

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/42&oldid=182962" എന്ന താളിൽനിന്ന് ശേഖരിച്ചത്