ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൩൫ —

വണങ്ങി. അവൻ അവസ്ഥ എല്ലാം ചോദിച്ചറിഞ്ഞു,
മുമ്പെ അയച്ച സമ്മാനങ്ങളെ വിരോധിച്ചപ്പോൾ,
യാക്കോബ് എടുക്കേണം എന്നപേക്ഷിച്ചു നിൎബ്ബ
ന്ധിച്ചു. എസാവു സമ്മതിച്ചു വാങ്ങിയതിന്റെശേ
ഷം, സ്വദേശത്തേക്ക് തിരിച്ചു പോയി. യാക്കോബും
കുഡുംബത്തോടുകൂട പുറപ്പെട്ടു, കനാനിൽ അഛ്ശന്റെ
അരികെ എത്തുകയും ചെയ്തു.

൧൫. യോസെഫിനെ വിറ്റത്.

മെസപൊതമ്യയിൽ യാക്കോബിന്നു ജനിച്ച പു
ത്രന്മാരിൽ യോസേഫ് തന്നെ ഇളയവൻ; എല്ലാവ
രുടെ അനുജനായ ബന്യമീൻ കനാൻ ദേശത്തു
ജനിച്ചു. അഛ്ശൻ യോസെഫിൽ അധികം പ്രിയം
വെച്ചു, ഒരു നല്ല അങ്കിയെ ഉണ്ടാക്കിച്ചു കൊടുത്ത
തുകൊണ്ടു, ജ്യേഷ്ഠന്മാർ അസൂയപ്പെട്ടു വൈരം ഭാ
വിച്ചിരിക്കുന്ന സമയം, അവൻ അവരോടു: "നാം
"കറ്റ കെട്ടിക്കൊണ്ടിരിക്കുമ്പോൾ, നടുവിൽ നിവി
"ൎന്നു നിന്ന എന്റെ കറ്റയെ നിങ്ങളുടെ കറ്റകൾ
"ചുറ്റും നിന്നു വണങ്ങി" എന്നു താൻ കണ്ട സ്വ
പ്നാവസ്ഥയെ പറഞ്ഞാറെ, അവരധികം കോപിച്ചു
ദ്വേഷിച്ചു. "പിന്നെയും ആദിത്യചന്ദ്രന്മാരും ൧൧
"നക്ഷത്രങ്ങളും എന്നെ കുമ്പിട്ടത്" സ്വപ്നത്തിൽ ക
ണ്ടു എന്നുള്ളതും അറിയിച്ചപ്പോൾ, "മാതാപിതാക്കന്മാ
"രും നിന്നെ വണങ്ങേണ്ടിവരുമൊ?" എന്നു അഛ്ശൻ
ശാസിച്ചു, വിചാരിച്ചിരിക്കുമ്പോൾ, ഒരു ദിവസം
അഛ്ശന്റെ നിയോഗത്താൽ തങ്ങളുടെ വൎത്തമാനം

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/43&oldid=182963" എന്ന താളിൽനിന്ന് ശേഖരിച്ചത്