ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൩൬ —

അറിയേണ്ടതിന്നു വരുന്ന യോസെഫിനെ സ
ഹോദരന്മാർ കണ്ടാറെ,"അതാ സ്വപ്നക്കാരൻ വരുന്നു
"ണ്ടു; അവനെ കൊല്ലെണം, പിന്നെ സ്വപ്നത്തി
"ന്റെ സാരം അറിയാമല്ലൊ" എന്നു ചൊന്നപ്പോൾ
"കൊല്ലരുത്" എന്നു രൂബൻ പറഞ്ഞത് അനുസ
രിച്ചു, അങ്കിയെ അഴിച്ചെടുത്തു, അവനെ വെള്ള
മില്ലാത്ത ഒരു പൊട്ടക്കുഴിയിൽ ഇറക്കി വിടുകയും
ചെയ്തു.

അനന്തരം ഇശ്മയേല്യരും മിദ്യാനരും കച്ചവട
ത്തിന്നായിമിസ്രയിലേക്ക പോകുന്നതു കണ്ടപ്പൊൾ,
യഹൂദ മുതലായ സഹോദരന്മാർ എല്ലാവരും കൂടി രൂ
ബനെ അറിയിക്കാതെ അവനെ കുഴിയിൽനിന്നു
കരേറ്റി കൊണ്ടു പോയി, ൨൦ ഉറുപ്പിക വില വാങ്ങി,
കച്ചവടക്കാൎക്ക വിറ്റു കളഞ്ഞു. പിന്നെ രൂബൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/44&oldid=182964" എന്ന താളിൽനിന്ന് ശേഖരിച്ചത്