ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൩൭ —

വന്നു കുഴിയിൽ നോക്കി യോസെഫിനെ കാണായ്ക
കൊണ്ടു വളരെ ദുഃഖിച്ചു, സഹോദരന്മാരോടു അറി
യിച്ചാറെ, അവർ അങ്കിയെ ആട്ടിൻ ചോരയിൽ
മുക്കി കൊടുത്തയച്ചു, അഛ്ശന്നു കാണിച്ചു; "ഈ അ
"ങ്കി കിട്ടി ഇരിക്കുന്നു; ഇത് പുത്രന്റെ അങ്കിയൊ
"അല്ലയൊ എന്നു നോക്കി അറിയേണം" എന്നു
പറയിച്ചു. യാക്കോബ് നോക്കി "ഇത് എന്മകന്റെ
"വസ്ത്രം തന്നെ; ഒരു ദുഷ്ടമൃഗം അവനെ കൊന്നു
"ഭക്ഷിച്ചു കളഞ്ഞു, നിശ്ചയം" എന്നു മുറയിട്ടു ഏറ്റ
വും ഖേദിച്ചു, പുത്രന്മാർ വന്നു ദുഃഖം നീക്കുവാൻ
വളരെ പ്രയത്നം ചെയ്തിട്ടും, അവൻ ആശ്വസിക്കാ
തെ "പുത്രനോടു കൂട ശവക്കുഴിയിൽ ഇറങ്ങുകേയു
ള്ളു" എന്നു പറഞ്ഞു കരഞ്ഞു പോരുകയും ചെയ്തു.

4

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/45&oldid=182965" എന്ന താളിൽനിന്ന് ശേഖരിച്ചത്