ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൩൮ —

൧൬. യോസെഫ് മിസ്രയിൽ വന്നു പാൎത്തത്.

ആ ഇശ്മയേല്യർ യോസെഫിനെ മിസ്രയി
ലേക്ക് കൊണ്ടുപോയി, രാജമന്ത്രിയായ പൊതിഫാ
റിന്നു അടിമയാക്കി വിറ്റു. അപ്പോൾ, യോസെഫി
ന്നു ൧൭ വയസ്സായിരുന്നു, ആ മന്ത്രി അവന്റെ
ബുദ്ധിവിശേഷവും ഭക്തിയും ദൈവാനുഗ്രഹത്താൽ
അവനാൽ ഉള്ള കാൎയ്യസാദ്ധ്യവും കണ്ടപ്പോൾ, വള
രെ സ്നേഹിച്ചു കാൎയ്യങ്ങൾ ഒക്കയും അവങ്കൽ സമ
ൎപ്പിച്ചു. യോസെഫ് വിശ്വാസ്യതയോടെ സകല
വും നടത്തിക്കൊണ്ടിരിക്കുമ്പോൾ യജമാനന്റെ ഭാ
ൎയ്യ അവന്റെ സൌന്ദൎയ്യം കണ്ടു മോഹിച്ചു, അവ
നെ ദോഷത്തിൽ അകപ്പെടുത്തുവാൻ ശ്രമിച്ചാറെ,
യോസെഫ് "ദൈവത്തിന്നു വിരോധമായി ഇത്ര
"വലിയ പാപം ഞാൻ എങ്ങിനെ ചെയ്യെണ്ടു?"
എന്നു പറഞ്ഞു വശീകരണവാക്കുകൾ ഒന്നും അനു
സരിക്കാഞ്ഞപ്പോൾ, അവൾ വളരെ കോപിച്ചു പ്രതി
ക്രിയക്കായി "ഈ ദാസൻ എന്നെ അപമാനിപ്പാൻ
വന്നിരിക്കുന്നു" എന്നു വ്യാജമായി ഭൎത്താവോടു
ബോധിപ്പിച്ചപ്പോൾ, അവൻ നീരസപ്പെട്ടു യോ
സെഫിനെ തടവിൽ ആക്കിച്ചു. അവിടെയും ദൈവ
സഹായം ഉണ്ടായതിനാൽ, കാരാഗൃഹപ്രമാണിക്ക്
അവനിൽ കരുണ ജനിച്ചു, തടവുകാരെ ഒക്കയും
അവന്റെ വിചാരണയിൽ ഏല്പിക്കയും ചെയ്തു.

അക്കാലത്ത് മിസ്രരാജാവു തന്റെ നേരെ ദ്രോ
ഹം ചെയ്ത മന്ത്രികളായ മദ്യപ്രമാണിയെയും അപ്പ
പ്രമാണിയെയും തടവിൽ വെപ്പിച്ചാറെ, യോസെഫ്

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/46&oldid=182966" എന്ന താളിൽനിന്ന് ശേഖരിച്ചത്