ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൪൦ —

ഒരു സദ്യ കഴിച്ചു തടവുകാരായ ഇരുവരെയും വരുത്തി,
മദ്യപ്രമാണിയെ സ്വസ്ഥാനത്തു നിറുത്തി, അപ്പ
പ്രമാണിയെ തൂക്കിച്ചു. യോസെഫ് പറഞ്ഞപ്രകാ
രം എല്ലാം ഒത്തു വന്നു; എങ്കിലും മദ്യപ്രമാണി അവ
നെ ഓൎത്തു വിചാരിച്ചതുമില്ല.

പിന്നെ രണ്ടു വൎഷം കഴിഞ്ഞതിന്റെ ശേഷം
രാജാവ് ഒരു സമയത്ത് രണ്ടു സ്വപ്നം കണ്ടു. അവറ്റി
ന്റെ അൎത്ഥം വിദ്വാന്മാരിൽ ആരും പറഞ്ഞറിയിക്കാ
യ്കകൊണ്ടു വളരെ വിഷാദിച്ചു ഇരിക്കുമ്പോൾ, മദ്യ
പ്രമാണിക്ക് ഓൎമ്മ വന്നു, തടവിൽനിന്നുണ്ടായ ത
ന്റെ സ്വപ്നാാവസ്ഥ രാജാവെ അറിയിച്ചു. യോസെ
ഫ് കല്പന പ്രകാരം തടവിൽനിന്നു രാജസന്നിധി
"യിൽ വന്നു നിന്നപ്പോൾ, രാജാവ് "ഞാൻ സ്വപ്നം
"കണ്ടു; സ്വപ്നങ്ങളുടെ അൎത്ഥം സൂക്ഷ്മമായി പറയുന്ന
"ആൾ നീ തന്നെ ആകുന്നു എന്നു കേട്ടു" എന്നു ക
ല്പിച്ചതിന്നു യോസെഫ് "ഞാനായിട്ടല്ല അറിയിക്കു
"ന്നത്, ദൈവമേത്ര ആകുന്നു. അവൻ ശുഭമായ ഉ
"ത്തരം കല്പിക്കും" എന്നുണൎത്തിച്ചാറെ രാജാവ് കണ്ട
സ്വപ്നപ്രകാരം അറിയിച്ചു."ഞാൻ നീലനദിയുടെ
"കരമേൽ നിന്നിരുന്നു. അപ്പോൾ പുഷ്ടിയും സൌ
"ന്ദൎയ്യവും ഏറെയുള്ള ഏഴു പശുക്കൾ ആ പുഴയിൽനി
"ന്നു കരേറി മേഞ്ഞിരുന്നു. അവറ്റിന്റെ വഴിയെ മു
"മ്പെ കാണാത്ത അവലക്ഷണരൂപമുള്ള മെലിഞ്ഞ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/48&oldid=182968" എന്ന താളിൽനിന്ന് ശേഖരിച്ചത്