ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൪൧ —

"ഏഴു പശുക്കളും കരേറി, പുഷ്ടിയുള്ള ഏഴു പശുക്ക
"ളെ തിന്നു കളഞ്ഞിട്ടും, തിന്നു എന്നു അറിവാനുണ്ടാ
"യതുമില്ല ഇപ്രകാരം ഒരു സ്വപ്നം കണ്ടുണൎന്നു. പി
"ന്നെയും ഉറങ്ങി നല്ല മണിയുള്ള ഏഴു കതിരുകൾ
"ഒരു തണ്ടിന്മേൽ മുളച്ചുണ്ടായി കണ്ടു: ഉണങ്ങി കരി
"ഞ്ഞു പതിരായ ഏഴു കതിരുകളും മുളച്ചു, ആ നല്ല
"ഏഴു കതിരുകളെ വിഴുങ്ങി കളഞ്ഞു" എന്നിങ്ങിനെ
രണ്ടാം സ്വപ്നവും പറഞ്ഞു തീൎന്നപ്പോൾ, യോസെ
ഫ് "ഈ സ്വപ്നങ്ങൾ രണ്ടും ഒന്നു തന്നെ, ദൈവം
"ചെയ്വാൻ ഭാവിക്കുന്നതിനെ രാജാവോടു അറിയി
"ച്ചിരിക്കുന്നു ആ ഏഴു നല്ല പശുക്കളും കതിരുകളും പു
"ഷ്ടിയുള്ള ഏഴു വൎഷങ്ങൾ ആകുന്നു. മെലിഞ്ഞ പശു
"ക്കളും പതിരുള്ള കതിരുകളും ക്ഷാമമുള്ള ഏഴു വൎഷ
"ങ്ങൾ തന്നെ. കേട്ടാലും, രാജ്യത്തിൽ എല്ലാടവും ധാ
"ന്യ പുഷ്ടിയുള്ള ഏഴു വൎഷം വരുന്നു. അതിന്റെ
“ശേഷം ക്ഷാമമുള്ള ഏഴു വൎഷവും വരും. രണ്ടു വട്ടം
"സ്വപ്നം കാണിച്ചതിനാൽ, ദൈവം അത് സ്ഥിരമാ
"ക്കി നിശ്ചയിച്ചതെന്നും ഇപ്പൊൾ തന്നെ ആരംഭി
"ച്ചു എന്നും അറിയിച്ചിരിക്കുന്നു അത് കൊണ്ടു രാജാ
"വ് ബുദ്ധിയും ജ്ഞാനവുമുള്ള ഒരു മനുഷ്യനെ ഈ
"നാട്ടിൽ അധികാരിയാക്കി, പുഷ്ടിയുള്ള വൎഷങ്ങളിൽ
"വിളവിൽ അഞ്ചാലൊന്നു വാങ്ങി, വളരെ ധാന്യങ്ങ
"ളെ പാണ്ടിശാലകളിൽ സ്വരൂപിച്ചു സൂക്ഷിക്ക,
"എന്നാൽ ക്ഷാമം കൊണ്ടു ദേശത്തിന്നു നാശം പ
"റ്റുവാൻ സംഗതിയില്ല" ഇപ്രകാരം പറഞ്ഞതു കേ
ട്ടു നന്നു എന്നു തോന്നിയാറെ, രാജാവ് മന്ത്രികളെ
നോക്കി "ദൈവാത്മാവുള്ള ഈ മനുഷ്യനെ പോലെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/49&oldid=182969" എന്ന താളിൽനിന്ന് ശേഖരിച്ചത്