ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൪൨ —

"ഒരുവനെ കിട്ടുമോ എന്നു കല്പിച്ചു. ദൈവം ഈ അ
"വസ്ഥയെ ഒക്കയും നിന്നെ അറിയിച്ചിരിക്കകൊ
"ണ്ടു നിന്നെ പോലെ വിവേകമുള്ളവൻ ഒരുത്തുനും
"ഇല്ല. ഞാൻ ഈ രാജ്യത്തിൽ നിന്നെ സൎവ്വാധികാ
"രിയാക്കുന്നു; രാജാസനത്തിൽ മാത്രം ഞാൻ വലിയ
വനാകുന്നെന്നു" യോസെഫിനോടു കല്പിച്ചു ത
ന്റെ മുദ്രമോതിരം ഊരി അവന്റെ വിരല്ക്കു ഇട്ടു
നേൎമ്മവസ്ത്രങ്ങളെ ധരിപ്പിച്ചു, പൊൻ മാലയും അ
വന്റെ കഴുത്തിൽ ഇട്ടു, തന്റെ രണ്ടാം തേരിൽ കരേ
റ്റി "ഇവന്റെ മുമ്പാകെ മുട്ടുകുത്തുവിൻ; ഇവൻ രാ
ജ്യാധികാരി" എന്നെല്ലാവരോടും വിളിച്ചു പറയിച്ചു.
പിന്നെ യോസെഫിനോടു "ഞാൻ രാജാവു തന്നെ
"എങ്കിലും, നിന്റെ കല്പന കൂടാതെ ഈ മിസ്രരാജ്യ
"ത്തിൽ ഒരുത്തനും തന്റെ കൈയോ കാലൊ ഇള
"ക്കുകയില്ല നിശ്ചയം" എന്നു കല്പിച്ചു. ഇപ്രകാരം
ദൈവം യോസെഫിനെ സങ്കടങ്ങളിൽനിന്നു വിടു
വിച്ചു രാജമഹത്വത്തോളം കരേറ്റി, അവൻ ൧൭ാം
വയസ്സിൽ അടിമയായി മിസ്രയിൽ വന്നു, ൩൦ാമതിൽ
രാജസന്നിധിയിൽ നിൽക്കയും ചെയ്തു.

൧൭. യോസെഫിന്റെ സഹോദരന്മാർ
മിസ്രയിൽ വന്നത്.

ദൈവം അറിയിച്ച പ്രകാരം തന്നെ സംഭവിച്ചു.
പുഷ്ടിയുള്ള ഏഴു സംവത്സരങ്ങളിൽ യോസെഫ് രാ
ജ്യത്തിലെ സകല ധാന്യങ്ങളിൽനിന്നും അഞ്ചിലൊ
ന്നു വാങ്ങി, അനവധി സ്വരൂപിച്ചു. ക്ഷാമകാലം

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/50&oldid=182970" എന്ന താളിൽനിന്ന് ശേഖരിച്ചത്